കൊല്ലത്ത് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പൂയപ്പള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്

Update: 2026-01-17 01:48 GMT

കൊല്ലം: കൊല്ലത്ത് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. മുണ്ടക്കൽ സ്വദേശി അരവിന്ദാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പൂയപ്പള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

മാസങ്ങൾക്ക് മുൻപാണ് പ്രതി പെൺകുട്ടിയും ആയി പരിചയത്തിലായത്. ഒരു വിവാഹ സൽക്കാരത്തിനിടെ അരവിന്ദ് പെൺകുട്ടിയെ കണ്ടു. തുടർന്ന് സമൂഹമാധ്യമങ്ങൾ വഴി പെൺകുട്ടിയുമായി സൗഹൃദത്തിലായി. തുടർന്ന് പ്രതി നിരന്തരം ഇൻസ്റ്റാഗ്രാമിലൂടെ

മെസ്സേജ് അയച്ചു പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചു. പിന്നാലെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡനത്തിനിരയാക്കുകയായിരുന്നു. നിരന്തരമായുള്ള പീഡനത്തിന് ശേഷം പ്രതി മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായി. ഇതിന്‍റെ മനോവിഷമത്തിലായ പെൺകുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം രക്ഷിതാക്കൾ തിരിച്ചറിഞ്ഞു.

Advertising
Advertising

പിന്നാലെ വിവരങ്ങൾ ചോദിച്ചു മനസിലാക്കി പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുണ്ടക്കൽ പാപനാശം സ്വദേശി ചന്തു എന്ന് വിളിക്കുന്ന അരവിന്ദിനെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതിയെ കണ്ടെത്തിയ പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News