നിർഭയ ഹോമിലെ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ്‌യെയാണ് ടൗൺ പൊലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്

Update: 2025-11-01 15:47 GMT

കോഴിക്കോട് : പ്രായപൂര്‍ത്തിയാവാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ്‌ നിവാസിൽ സഞ്ജയ്‌യെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി. കോഴിക്കോട് വെള്ളിമാട്കുന്ന് നിർഭയ എൻട്രി ഹോമിൽ താമസിക്കുന്ന 17 വയസ് മാത്രം പ്രായമുള്ള വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി കോഴിക്കോട് അപ്സര തിയേറ്ററിന് സമീപത്തുള്ള ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിർഭയ എൻട്രി ഹോമി ൽ നിന്ന് സ്കൂളിലേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ കാണാതായത്. അന്ന് രാത്രി തന്നെ ചേവായൂർ പൊലീസ് ബീച്ചിൽ വെച്ച് പെൺകുട്ടിയെ കണ്ടെത്തി. തുടർന്ന് ചേവായൂർ പൊലീസ് പെൺകുട്ടിയെ CWC മുമ്പാകെ ഹാജരാക്കി മൊഴിയെടുത്തതിൽ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം പറയുകയുമായിരുന്നു. തുടർന്ന് ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പെൺകുട്ടി പീഡനത്തിന് ഇരയായത് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് ടൗൺ പൊലീസിന് കൈമാറുകയായിരുന്നു.

Advertising
Advertising

ടൗൺ പൊലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതിയെപ്പറ്റി മനസ്സിലാക്കുകയും കോഴിക്കോട് വെച്ച് ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷിന്റെ നേതൃത്വത്തിൽ SCPO മാരായ അജേഷ്, വിജീഷ്, CPO മാരായ അബ്ദുൾ ജലീൽ, പ്രസാദ് എന്നിവരടങ്ങുന്ന അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. എസ്എം സ്ട്രീറ്റിൽ ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിന് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഒരു കേസ് നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News