കോഴിക്കോട് ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ
ഇന്നലെ രാത്രിയാണ് രഹസ്യവിവരത്തിന്റെ വിവരത്തിൽ എക്സൈസ് പരിശോധന നടത്തിയതും ഇവർ പിടിയിലാകുന്നതും
Update: 2025-06-07 12:00 GMT
കോഴിക്കോട്: കോഴിക്കോട് ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് എക്‌സൈസിൻ്റെ പിടിയിൽ. യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ലാല്‍, അഭിലാഷ് കൂടാതെ മറ്റൊരാൾ എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രിയാണ് രഹസ്യവിവരത്തിന്റെ വിവരത്തിൽ എക്സൈസ് പരിശോധന നടത്തിയത്. പരിശോധനയിൽ മൂന്നര ലിറ്റർ വാറ്റ് ചാരായവും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങൾ തുടങ്ങി നിരവധി സാധനങ്ങളാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇവരെ ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. രഞ്ജിത്ത് ലാലിനെ യൂത്ത് കോൺഗ്രസ് സസ്പെൻഡ് ചെയ്തു.