ചിന്തക്കെതിരായ പരാതി: പൊലീസ് സംരക്ഷണം തേടിയുള്ള യൂത്ത് കോൺഗ്രസ് നേതാവിന്റെ ഹരജി ഇന്ന് പരിഗണിക്കും

ചിന്താ ജെറോം, റിസോർട്ടുടമ എന്നിവരിൽ നിന്നടക്കം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്

Update: 2023-02-27 01:34 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: ആഡംബര റിസോർട്ടിലെ താമസം സംബന്ധിച്ച് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ഹരജിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന് ഇന്ന് വരെ പൊലീസ് സംരക്ഷണം നൽകണമെന്ന് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.കൊട്ടിയം എസ്.എച്ച്.ഒക്കാണ് കോടതി നിർദേശം. ചിന്താ ജെറോം, റിസോർട്ടുടമ എന്നിവരിൽ നിന്നടക്കം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

കേസിലെ നിലപാട് സർക്കാർ ഇന്ന് കോടതിയെ അറിയിക്കും. ഇത് പരിശോധിച്ച ശേഷമാകും തുടർനടപടി.

ആഡംബര റിസോർട്ടിൽ താമസിച്ചതുമായി ബന്ധപ്പെട്ട് ചിന്ത ജെറോമിന്റെ വരുമാന സ്രോതസ്സടക്കം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ നേരത്തെ വിജിലൻസിനുൾപ്പെടെ പരാതി നൽകിയിരുന്നു.

കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചുവെന്നും ഇതിന്റെ വരുമാന സ്രോതസ് കാണിക്കണമെന്നുമാണ് വിഷ്ണു സുനിൽ പന്തളത്തിന്റെ പരാതി. 8500 രൂപ ശരാശരി ദിവസ വാടക വരുന്ന അപാർട്‌മെൻറാണിതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. എങ്കിൽ, 38 ലക്ഷത്തോളം രൂപ ചിന്ത നൽകേണ്ടി വരും.

ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടിയെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും വിജിലൻസിനും എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റിലും നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ് റിസോർട്ടിൽ തമസിച്ചതെന്നായിരുന്നു വിഷയത്തിൽ ചിന്തയുടെ വിശദീകരണം.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News