കെ-റെയിലിനെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധം; കോഴിക്കോട് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

രണ്ടു തവണയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്

Update: 2022-03-24 07:48 GMT
Editor : afsal137 | By : Web Desk
Advertising

കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനു നേരെ പൊലീസിന്റെ ജല പീരങ്കി പ്രയോഗം.  കലക്ട്രേറ്റ് വളപ്പിൽ പ്രതീകാത്മകമായി കെ റെയിൽ കുറ്റി സ്ഥാപിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. കലക്ട്രേറ്റിന് പുറത്ത് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ബാരിക്കേഡ് മറികടക്കാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമത്തിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

കലക്ട്രേറ്റിലേക്ക് കയറാൻ സാധിക്കാൻ കഴിയാതെ പ്രവർത്തകർ ബാരിക്കേഡിനിപ്പുറത്ത് കെ റെയിൽ കുറ്റി സ്ഥാപിക്കുകയായിരുന്നു. രണ്ടു തവണയാണ് പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പക്ഷെ പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് പൊലീസ് രണ്ടു തവണ പ്രവർത്തകർക്കെതിരെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. ടി. സിദ്ധീഖ് എം.എൽ.എയാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്. കേരളത്തിലെവിടെയും കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കലക്ട്രേറ്റുകളിലേക്ക് സമാനമായ രീതിയിൽ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ തന്നെയാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധമാണ് കെ-റെയിലിനെതിരെ നടക്കുന്നത്. തൃശൂർ ജില്ലയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ട്രേറ്റ് ഉപരോധിച്ചു. ഉപരോധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പാലക്കാടും സമാനമായ പ്രതിഷേധം നടന്നു

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News