തൃശൂരില്‍ വെള്ളച്ചാട്ടത്തിൽ കാൽ വഴുതി വീണ് പരിക്കേറ്റ യുവാവ് മരിച്ചു

വടൂക്കര സ്വദേശി ഷഹബിനാണ് മരിച്ചത്

Update: 2025-06-09 06:10 GMT
Editor : ലിസി. പി | By : Web Desk

തൃശൂർ: പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷഹബിനാണ് മരിച്ചത്. പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി വീണാണ് പരിക്കേറ്റത്.

ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. തൃശൂര്‍ പീച്ചിക്ക് സമീപമുള്ള വെള്ളച്ചാട്ടമാണ് പട്ടത്തിപ്പാറ. നിയന്ത്രിതമേഖലയായ ഇവിടേക്ക് ഷഹബിനും സുഹൃത്തുക്കളും  എത്തിയതായിരുന്നു.കാല്‍വഴുതി വീണ് പരിക്കേറ്റ ഷഹബിനെ  സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.  തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഷഹബിന്‍ മരിച്ചത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News