പാലക്കാട്ട് ചായക്കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി യുവാവ് മരിച്ചു

മലപ്പുറം തിരൂർ സ്വദേശി വി. തഹ്സീൽ ആണ് മരിച്ചത്

Update: 2025-04-17 04:43 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ ചായക്കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി യുവാവ് മരിച്ചു. നാല് പേർക്ക് പരിക്കേറ്റു . മലപ്പുറം തിരൂർ സ്വദേശി വി. തഹ്സീൽ  ആണ് മരിച്ചത്. 20വയസായിരുന്നു. കോഴിയുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് യുവാക്കൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.കൊടൈക്കനാൽ യാത്രക്കിടെയാണ് മലപ്പുറം സ്വദേശികളായ യുവാക്കള്‍ ചായകുടിക്കുന്നതിന് വേണ്ടി വാഹനം നിര്‍ത്തിയത്. വഴിയരികില്‍ നില്‍ക്കുന്ന സമയത്താണ് കോഴിയുമായി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുന്നത്. അഞ്ച് യുവാക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു.

Advertising
Advertising

ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തഹ്സീൽ മരിച്ചിരുന്നു. പരിക്കേറ്റ നാലുപേരും ചികിത്സയില്‍ തുടരുകയാണ്. പിക്കപ്പ് വാനിന്‍റെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുക്കും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News