കൊടൈക്കനാലില്‍ കാട്ടില്‍ കാണാതായ യുവാക്കളെ കണ്ടെത്തി

ന്യൂ ഇയർ ആഘോഷിക്കാനായാണ് അഞ്ചംഗ സംഘം കൊടൈക്കനാലിലേയ്ക്ക് പോയത്. തുടര്‍ന്ന് രണ്ട് യുവാക്കളെ കാട്ടില്‍ കാണാതാവുകയായിരുന്നു

Update: 2023-01-05 08:44 GMT
Advertising

കോട്ടയം: ഈരാറ്റുപേട്ടയിൽ നിന്നും കൊടൈക്കനാലിൽ പോയി കാട്ടിൽ കാണാത യുവാക്കളെ കണ്ടെത്തി. കൊടൈക്കനാൽ പൂണ്ടിയിൽ നിന്നും 25 കിലോമീറ്റർ അകലെ കത്രികാവട എന്ന വനത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.

മരംവെട്ടുകാർ വനമേഖലയിൽ ഫയർ ലൈൻ തെളിക്കുന്നവരെ വിവരം അറിയിച്ചു. തുടർന്ന് വനപാലകരെ വിവരം അറിയിച്ചു. യുവാക്കളെ കൊടൈക്കനാലിൽ എത്തിച്ചു. തേവരുപാറ സ്വദേശികളായ അൽത്താഫ് , ഹാഫിസ് എന്നിവരെയാണ് കാണ്ടെത്തിയത്. രണ്ട് ദിവസമായി ഇവർക്കായി തെരച്ചിൽ തുടരുകയായിരുന്നു.

ന്യൂ ഇയർ ആഘോഷിക്കാനായാണ് അഞ്ചംഗ സംഘം കൊടൈക്കനാലിലേയ്ക്ക് പോയത്. പൂണ്ടി എന്ന ഉൾക്കാട്ടിലേക്കാണ് സംഘം ട്രക്കിങ്ങിനായി പോയത്. എന്നാൽ എല്ലാവരും തിരിച്ചിറങ്ങിയപ്പോൾ ഇരുവരും തിരിച്ചുവന്നില്ലെന്നാണ് കൂടെയുള്ളവർ പറയുന്നത്. കൊടൈക്കനാൽ പൊലീസാണ് ഇത് ആദ്യം അന്വേഷിച്ചത്. ശേഷം ഈരാറ്റുപേട്ട പൊലീസും നന്മക്കൂട്ടം എന്ന തെരച്ചിൽ സംഘവും അന്വേഷിക്കാനായി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News