വയനാട് കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

തേൻ ശേഖരിക്കാൻ വനത്തിനുള്ളിൽ പോയതായിരുന്നു ആദിവാസി യുവാവായ രാജൻ.

Update: 2023-03-15 09:52 GMT

മാനന്തവാടി: വയനാട് ചൂരക്കുനിയിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ചെതലയം പുകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് പരിക്കേറ്റത്.

വയനാട് ചെതലയത്ത് കുറിച്യാട് വനമേഖലയിൽ ഇന്ന് രാവിലെയാണ് സംഭവം. കാട്ടിലൂടെ നടന്നുപോവുകയായിരുന്ന രാജനെ കരടി ആക്രമിക്കുകയായിരുന്നു.

തേൻ ശേഖരിക്കാൻ വനത്തിനുള്ളിൽ പോയതായിരുന്നു ആദിവാസി യുവാവായ രാജൻ. രാജനൊപ്പം ഭാര്യയു‌‌മുണ്ടായിരുന്നു. ഉൾവനത്തിൽ വച്ചാണ് ആക്രമണം ഉണ്ടായതെന്ന് വനം വകുപ്പ് അറിയിച്ചു.

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ രാജൻ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News