പച്ചത്തുണിയിൽ ചുവന്ന തക്കാളി; വിലക്കയറ്റത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് ലീഗ്

സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, വഴി യാത്രക്കാർ എന്നിവർക്കാണ് തക്കാളി വിതരണം ചെയ്തത്

Update: 2022-05-25 02:33 GMT

മലപ്പുറം: തക്കാളി സൗജന്യമായി വിതരണം ചെയ്ത് യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി. ചുവന്ന തക്കാളി പച്ചത്തുണിയിൽ പൊതിഞ്ഞാണ് നൽകിയത്. അവശ്യ സാധനങ്ങളുടെ വില വർദ്ധനവ് നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ചാണ് യൂത്ത് ലീഗ് ജില്ലാകമ്മറ്റിയുടെ വേറിട്ട പ്രതിഷേധം. സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, വഴി യാത്രക്കാർ എന്നിവർക്കാണ് തക്കാളി വിതരണം ചെയ്തത്.

തക്കാളിെപ്പാതി കിട്ടിയവർ വിലക്കൂടുതൽ കൊണ്ട് താരമായ തക്കാളി സൗജന്യമായി ലഭിച്ചതിലുള്ള സന്തോഷവും അറിയിച്ചു. വിലക്കയറ്റം കാരണം നാല് തക്കാളി ഉപയോഗിക്കേണ്ടിടത്ത് ഒരു തക്കാളിയാക്കി കുറച്ചെന്നും തക്കാളിയില്ലാതെ അടുക്കളയില്ലെന്നത് കൊണ്ടാണ് തക്കാളി പ്രതിഷേധമെന്നും വനിതാ ലീഗ് നേതാവ് മറിയുമ്മ ശരീഫ് പറഞ്ഞു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News