മോഷ്ടിച്ച ലോറിയുമായി കോഴിക്കോട് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കള്‍ പിടിയില്‍

എലത്തൂര്‍ സ്വദേശി അബ്ബാസ് നടക്കാവ് സ്വദേശി നിധീഷ് എന്നിവരാണ് പിടിയിലായത്.

Update: 2021-09-19 07:33 GMT

മോഷ്ടിച്ച ലോറിയുമായി പാഞ്ഞ് കോഴിക്കോട് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പോലീസ് സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി. സിനിമാ രംഗങ്ങളെ പോലും വെല്ലുന്ന തരത്തിലായിരുന്ന പൊലീസിന്റെ ചേസിങ്. എലത്തൂര്‍ സ്വദേശി അബ്ബാസ് നടക്കാവ് സ്വദേശി നിധീഷ് എന്നിവരാണ് പിടിയിലായത്.

മോഷ്ടിച്ച ലോറിയുമായി ഇവര്‍ എലത്തൂര്‍ ഭാഗത്തേക്കായിരുന്നു യാത്ര തുടങ്ങിയത്. പോയ വഴിക്ക് വാഹനങ്ങളില്‍ തട്ടിയെങ്കിലും നിര്‍ത്തിയില്ല. വിവരം നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു. ലോറി വീണ്ടും നഗരത്തിലേക്ക് വെച്ചു പിടിച്ചു. പിന്നാലെ എലത്തൂര്‍ പൊലീസും. നഗരത്തിലെത്തിയതോടെ നടക്കാവ് പൊലീസും പിന്തുടര്‍ന്നു. പോകുന്ന വഴിക്ക് നിരവധി വാഹനങ്ങളെയാണ് ഇടിച്ചിട്ടത്. പിന്നാലെ ചേവായൂര്‍ പൊലീസ് വാഹനം കൂടിയെത്തിയതോടെ സിനിമാ സ്‌റ്റൈലിലായി പിന്തുടരല്‍. ഒടുവില്‍ ബിലാത്തിക്കുളം ക്ഷേത്രത്തിലേക്കുള്ള റോഡില്‍ വെച്ച് കല്‍ വിളക്കിലിടിച്ചതോടെ ലോറി നിന്നു. ഓടിരക്ഷപ്പെടാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി പൊലീസ് പിടികൂടി. ക്ഷുഭിതരായ നാട്ടുകാര്‍ യുവാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അനുനയിപ്പിക്കുകയായിരുന്നു. 

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News