സിറോ മലബാർ സഭയിലെ കുർബാന എകീകരണം; സഭാ ആസ്ഥാനത്തേയ്ക്ക് വിശ്വാസികളുടെ മാർച്ച്

സഭയുടെ പ്രതിനിധി വന്ന് നിവേദനം വാങ്ങുന്നത് വരെ സമരം തുടരുമെന്ന് സമരക്കാര്‍ അറിയിച്ചു.

Update: 2021-11-14 12:27 GMT

സിറോ മലബാർ സഭയിലെ കുർബാന എകീകരണം നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സഭാ ആസ്ഥാനത്തേയ്ക്ക് വിശ്വാസികളുടെ മാർച്ച്.എറണാകുളം അങ്കമാലി അതിരൂപതയിലെ ഇടവക പ്രതിനിധികളാണ് മാർച്ചിൽ പങ്കെടുത്തത്. നിവേദനം സമർപ്പിക്കാൻ അനുവദിക്കാതെ പിരിഞ്ഞു പോവില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. സമരക്കാരെ പോലീസ് തടഞ്ഞു. സഭയുടെ പ്രതിനിധി വന്ന് നിവേദനം വാങ്ങുന്നത് വരെ സമരം തുടരുമെന്ന് സമരക്കാര്‍ അറിയിച്ചു.   

ഈ മാസം 28നാണ് കുർബാന ഏകീകരണം നടപ്പിലാക്കുന്നത്. ജനാഭിമുഖ കുർബാന നിലനിര്‍ത്തണമെന്നാണ് വിശ്വാസികളുടെ ആവശ്യം. ഏകപക്ഷീയമായ തീരുമാനങ്ങള്‍ സഭ വിശ്വാസികളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുയാണ്  എന്നാണ് വിശ്വാസികളുടെ പരാധി. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News