പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്ന സൂചനയുമായി കോടിയേരി

''ചികിത്സയ്ക്കായി താല്‍ക്കാലികമായി മാറി നിന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്ന ഘട്ടത്തില്‍ അക്കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കും''

Update: 2021-03-19 14:36 GMT

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്ന സൂചനയുമായി കൊടിയേരി ബാലകൃഷ്ണന്‍. ''ചികിത്സയ്ക്കായി താല്‍ക്കാലികമായി മാറി നിന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്ന ഘട്ടത്തില്‍ അക്കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കും''.

താല്‍ക്കാലികമായി മാറി നില്‍ക്കുന്നതാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മീഡിയ വണ്ണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഐ ഫോൺ വിവാദത്തിൽ തനിക്കും കുടുംബത്തിനുമെതിരെ ബോധപൂർവ്വം കഥകളുണ്ടാക്കുകയാണെന്നും പാർട്ടി നേതൃത്വത്തെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

Similar News