'കോൺഗ്രസിലെ സംഘി ഗ്രൂപ്പ് തലൈവർ'; രമേശ് ചെന്നിത്തലയെ തവനൂരിൽ മത്സരിക്കാൻ വെല്ലുവിളിച്ച് ജലീൽ

"തവനൂരിൽ മാറ്റത്തിൻ്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്"

Update: 2021-02-09 15:03 GMT

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തവനൂരിൽ മത്സരിക്കാൻ വെല്ലുവിളിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ വെല്ലുവിളി. ഐശ്വര്യ കേരള യാത്രയ്ക്കിടെ തവനൂർ മണ്ഡലത്തെ കുറിച്ച്‌ ചെന്നിത്തല എഴുതിയ കുറിപ്പിനോടാണ് ജലീലിന്റെ പ്രതികരണം.

'ബന്ധുനിയമനം, മാർക്ക്ദാനം, സ്വജനപക്ഷപാതം, സ്വർണക്കടത്ത് ഇങ്ങനെ കറപുരണ്ട അഞ്ചുവർഷങ്ങളുടെ ട്രാക്ക് റെക്കോർഡാണ് തവനൂരിലെ ജനപ്രതിനിധി കെ.ടി ജലീലിന്റേത്. തവനൂർ ഒരു രാഷ്ട്രീയ മാറ്റത്തിന് ഒരുങ്ങി എന്ന സൂചന നൽകുന്നു' - എന്നാണ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.

Advertising
Advertising

ഇതിന് മറുപടിയായി, തവനൂരിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്? എന്ന് ജലീൽ ചോദിച്ചു.

ജലീലിന്റെ കുറിപ്പിന്റെ പൂർണരൂപം

സ്വന്തം മകന് IAS കിട്ടാൻ നടത്തിയ വഴിവിട്ട കളികൾ, ഊക്കൻ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോൾ IRS ൽ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കൽ കോളേജിൽ PG ക്ക് ഫീസ് കൊടുക്കാൻ ബാർ മുതലാളിമാരിൽ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസിൽ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോൺഗ്രസ്സിലെ സംഘി ഗ്രൂപ്പിൻ്റെ തലൈവർ, അങ്ങിനെ ഒരുപാട് വിശേഷണങ്ങൾക്കർഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല. തവനൂരിൽ മാറ്റത്തിൻ്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്?

Tags:    

Similar News