പാലക്കാട് ചിറ്റൂരിൽ LDF സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ച് BJP സ്ഥാനാർഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ബിജെപിയും എൽഡിഎഫും തമ്മിലുള്ള രഹസ്യ ധാരണയുടെ പരസ്യമായ തെളിവാണ് ഈ പോസ്റ്റെന്ന് യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ ആരോപിച്ചു

Update: 2026-04-09 08:02 GMT

പാലക്കാട്: പാലക്കാട് ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ച് ബിജെപി സ്ഥാനാർഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ ഫേസ്ബുക്ക് പേജിലാണ് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. വി. മുരുകദാസിന് വോട്ട് അഭയാർഥിച്ചുകൊണ്ടുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകൾക്കകം പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

യുഡിഎഫ് തരംതാഴ്ന്ന രാഷ്ട്രീയ പ്രവർത്തനമാണ് ചിറ്റൂരിൽ നടത്തുന്നതെന്നും ജനാധിപത്യത്തെ പരിഹസിക്കുന്ന കോൺഗ്രസ് നാടകത്തിന് ചിറ്റൂർ മറുപടി നൽകുമെന്നുമാണ് പോസ്റ്റിൽ പറയുന്നത്. എൽഡിഎഫ് സ്ഥാനാർഥി വി.മുരുകദാസിന്റെ ചിഹ്നമായ 'മോതിരം' വ്യക്തമാക്കിക്കൊണ്ട് അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്നും വികസനത്തിന്റെ തുടർച്ചയ്ക്കായി എൽഡിഎഫിന് വോട്ട് നൽകണമെന്നും പോസ്റ്റിൽ ആഹ്വാനം ചെയ്യുന്നു.

Advertising
Advertising

ബിജെപിയും എൽഡിഎഫും തമ്മിലുള്ള രഹസ്യ ധാരണയുടെ പരസ്യമായ തെളിവാണ് ഈ പോസ്റ്റെന്ന് യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ ആരോപിച്ചു. മണ്ഡലത്തിൽ എൽഡിഎഫ്-ബിജെപി 'ഡീൽ' നടക്കുന്നുണ്ടെന്ന തങ്ങളുടെ ആരോപണം ശരിയാണെന്ന് ഇതോടെ വ്യക്തമായതായും യുഡിഎഫ് ക്യാമ്പ് പ്രതികരിച്ചു.

സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയും വിശദീകരണവുമായി പ്രണേഷ് രാജേന്ദ്രൻ രംഗത്തെത്തുകയും ചെയ്തു. പോസ്റ്റ് വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. പേജ് ഹാക്ക് ചെയ്യപ്പെട്ടതാണോ അതോ മനഃപൂർവം ആരെങ്കിലും കെട്ടിച്ചമച്ചതാണോ എന്ന് പരിശോധിക്കുമെന്നും പൊലീസിൽ പരാതി നൽകുമെന്നും ബിജെപി സ്ഥാനാർഥി വ്യക്തമാക്കി.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News