'ചെയ്യുന്നതില്‍ കൂടുതല്‍ വോട്ടുകള്‍ മെഷീനിൽ രേഖപ്പെടുത്തുന്നു'; മഞ്ചേശ്വരത്ത് വോട്ടിങ് മെഷീന്‍ തകരാറെന്ന് പരാതി

പരിശോധനയിൽ രണ്ട് മണിക്കൂറിനിടെ രണ്ട് വോട്ട് അധികം രേഖപ്പെടുത്തിയതായി കണ്ടെത്തി

Update: 2026-04-09 07:21 GMT

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ ബഡാജെയില്‍ 21-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറെന്ന് പരാതി. ചെയ്യുന്നതില്‍ കൂടുതല്‍ വോട്ടുകള്‍ മെഷീന്‍ രേഖപ്പെടുത്തുന്നുവെന്നാണ് പരാതി. പരിശോധനയില്‍ രണ്ട് മണിക്കൂറിനിടെ രണ്ട് വോട്ട് അധികം രേഖപ്പെടുത്തിയതായി കണ്ടെത്തി.

വോട്ട് അധികം രേഖപ്പെടുത്തിയ മെഷീന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. യന്ത്രത്തിന്റെ തകരാറായിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. കേടുപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളില്‍ പരിശോധന നടത്തുന്നുണ്ടെന്നും എത്രയും വേഗം ശരിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

നേരത്തെ, കാസര്‍കോട് ജില്ലയിലെ നിരവധി ബൂത്തുകളില്‍ വോട്ടിങ് മെഷീന്‍ തകരാറിലായത് കാരണം പോളിങ് ആരംഭിക്കാന്‍ വൈകിയിരുന്നു. ചിലയിടങ്ങളിലെല്ലാം ഉടനടി പരിഹരിക്കാന്‍ സാധിച്ചെങ്കിലും രണ്ട് മണിക്കൂറോളം വോട്ടിങ് നിലച്ച സ്ഥലങ്ങളുമുണ്ട്. പ്രശ്നങ്ങളുള്ള ഇടങ്ങളിൽ എത്രയും വേഗം പരിഹാരമുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 

അതേസമയം, വിവിധ മണ്ഡലങ്ങളിലായി കാസര്‍കോട് ജില്ലയില്‍ മെച്ചപ്പെട്ട പോളിങ്ങാണ് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലുടനീളം 33 ശതമാനം പോളിങ് നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News