ഫറോക്ക് ചന്തയിലെ പോളിങ് സ്റ്റേഷനിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം

ബൂത്തിൽ വോട്ടില്ലാത്ത എൽഡിഎഫ് പ്രവർത്തകൻ അകത്തേക്ക് കയറാൻ ശ്രമിച്ചുവെന്ന് യുഡിഎഫ് ആരോപിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്

Update: 2026-04-09 07:31 GMT

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ ഫറോക്ക് ചന്തയിലുള്ള പോളിങ് സ്റ്റേഷനിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം. ബൂത്തിൽ വോട്ടില്ലാത്ത പ്രവർത്തകർ പ്രവേശിക്കാൻ ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

ബൂത്തിൽ വോട്ടില്ലാത്ത എൽഡിഎഫ് പ്രവർത്തകൻ അകത്തേക്ക് കയറാൻ ശ്രമിച്ചുവെന്ന് യുഡിഎഫ് ആരോപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ, ബൂത്തിൽ വോട്ടില്ലാത്ത നിരവധി യുഡിഎഫ് പ്രവർത്തകർ അവിടെ തമ്പടിച്ചിട്ടുണ്ടെന്ന് എൽഡിഎഫും തിരിച്ചടിച്ചു. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാഗ്വാദവും കയ്യാങ്കളിയുമുണ്ടായി.

Advertising
Advertising

സംഭവസ്ഥലത്ത് ഉടൻ തന്നെ പൊലീസും രാഷ്ട്രീയ നേതാക്കളും ഇടപെട്ടു. തുടർന്ന് പ്രവർത്തകരെ ബൂത്തിന്റെ കോമ്പൗണ്ടിന് പുറത്തേക്ക് മാറ്റി രംഗം ശാന്തമാക്കിയിട്ടുണ്ട്. വാശിയേറിയ മത്സരം നടക്കുന്ന ബേപ്പൂർ മണ്ഡലത്തിൽ ചെറിയ തർക്കങ്ങൾ പോലും വലിയ സംഘർഷങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ പ്രദേശത്ത് പോലീസിന്റെ കർശന ജാഗ്രത തുടരുകയാണ്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും വോട്ടെടുപ്പ് തടസമില്ലാതെ തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Full View

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News