'ആർക്കാണ് പിന്തുണയെന്ന് ഇവിടെ പറയാൻ പാടില്ല'; വോട്ട് ചെയ്ത് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ

സമ്മതിദാനാവകാശം പാഴാകാതെ കൃത്യമായി ഉപയോഗപ്പെടുത്താൻ എല്ലാവരും ഉത്സാഹിക്കണമെന്നും കാന്തപുരം

Update: 2026-04-09 07:13 GMT

കോഴിക്കോട്: എല്ലാ പ്രാവശ്യവും രാവിലെത്തന്നെ വോട്ട് ചെയ്യാനെത്തുമെന്നും വോട്ടവകാശം കൊടുക്കേണ്ടവർക്ക് കൊടുത്തെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.

ആർക്കാണ് പിന്തുണ എന്നത് സംബന്ധിച്ച് ഇവിടെ പറയുന്നില്ലെന്നും കാന്തപുരം പറഞ്ഞു. ആര്‍ക്ക് പിന്തുണ നല്‍കണമെന്നത് സംബന്ധിച്ച് വാര്‍ത്തകളുണ്ടോ എന്ന ചോദ്യത്തിന് അതിന് മറുപടി വാര്‍ത്തയുണ്ടെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ 218-ാം ബൂത്തായ കാന്തപുരം ഗവ. എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഓരോ പൗരന്റെയും നിലപാടിനും ശബ്ദത്തിനും ഏറെ മൂല്യമുള്ളതാണ് ജനാധിപത്യം. സമ്മതിദാനാവകാശം പാഴാകാതെ കൃത്യമായി ഉപയോഗപ്പെടുത്താൻ എല്ലാവരും ഉത്സാഹിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാവിലെ തന്നെ പോളിംഗ് സ്റ്റേഷനിലെത്തിയ അദ്ദേഹം വോട്ട് രേഖപ്പെടുത്തി മടങ്ങി

watch video

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News