മൌനത്തിന്‍റെ രണ്ടാം ഭാഗം എത്തി

‘കാത്തിരിക്കാമോ സഖാവേ ഒന്നു കൂടെ ജീവിക്കാൻ’ എന്ന ഡയലോഗ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഹ്രസ്വചിത്രമാണ് മൌനം. സിംഗിൾ മദർ എന്ന ആശയത്തിലൂന്നി അവർക്കായി സമർപ്പിച്ച മൌനത്തിന് രണ്ടാം ഭാഗം എത്തിയിരിക്കുന്നു. 

Update: 2018-08-04 15:58 GMT

സിനിമകൾക്ക് രണ്ടും മൂന്നും ആറും ഭാഗങ്ങൾ പുറത്തിറങ്ങി നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മലയാളത്തിൽ ആദ്യമായി ഒരു ഹ്രസ്വചിത്രത്തിന് രണ്ടാം ഭാഗം വന്നിരിക്കുന്നു. സീതാ കല്യാണം എന്ന പേരിലാണ് മൌനം എന്ന ഹ്രസ്വചിത്രത്തിന്‍റെ രണ്ടാം ഭാഗം എത്തിയത്.

'കാത്തിരിക്കാമോ സഖാവേ ഒന്നു കൂടെ ജീവിക്കാൻ' എന്ന ഡയലോഗ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഹ്രസ്വചിത്രമാണ് മൌനം. സിംഗിൾ മദർ എന്ന ആശയത്തിലൂന്നി അവർക്കായി സമർപ്പിച്ച മൌനത്തിന് രണ്ടാം ഭാഗം എത്തിയിരിക്കുന്നു. ഹ്രസ്വചിത്രങ്ങൾക്ക് രണ്ടാം ഭാഗം ഉണ്ടാകാറില്ലെന്ന സ്ഥിരം രീതി മാറ്റിയെഴുതുകയാണ് സംവിധായകൻ ആഘോഷ് വൈഷ്ണവം. പ്രണയം വേണ്ടെന്ന് വെച്ച് അനാഥയായ പെൺകുട്ടിയെ ദത്തെടുത്തു വളർത്തുന്ന യുവതിയുടെ കഥയായിരുന്നു ആദ്യ ഭാഗം എങ്കിൽ മകളുടെ കല്യാണത്തിന് പഴയ കാമുകനെ ക്ഷണിക്കുന്ന സ്ത്രീയിലൂടെയാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്.

Advertising
Advertising

Full View

സീത കല്യാണം എന്ന് പേരിട്ട രണ്ടാം ഭാഗത്തിലും ഡോ. അക്ഷര വിജയനും രാഹുൽ ആർ നായരുമാണ് പ്രധാനവേഷങ്ങളിൽ. മകളായി പാർവതി സോമനാഥും മരുമകനായി ഡോ. അബിൻ വിജയനും അഭിനയിക്കുന്നു. രുദ്ര കൃഷ്ണ, ജോസഫ് ജോൺ, അഖിൽ എന്നിവരാണ് മറ്റുവേഷങ്ങളിൽ. ആദ്യഭാഗത്തിലെ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. സുമേഷ് പരമേശ്വർ ആണ് രണ്ടാം ഭാഗത്തിനായി സംഗീതം നൽകിയത്. നവീൻ മാരാറിന്‍റെ വരികൾ രാജലക്ഷ്മി ആലപിച്ചിരിക്കുന്നു. ജോബി തുരുത്തേൽ ആണ് എഡിറ്റർ. തിരക്കഥയും സംവിധാനത്തിനും ഒപ്പം ഛായാഗ്രഹണം നിർവഹിച്ചതും ആഘോഷ് വൈഷ്ണവം ആണ്.

Tags:    

Similar News