2 മക്കളെ സാഹസികമായി രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി ഒരു അമ്മ

വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് കെട്ടിടത്തില്‍ തീ പടര്‍ന്നത്. സംഭവ സമയത്ത് അമ്മയും രണ്ട് മക്കളും ഉറക്കത്തിലായിരുന്നു. 

Update: 2018-08-05 05:40 GMT

കെട്ടിടത്തിന് തീ പിടിച്ചുണ്ടായ അപകടത്തില്‍‌ നിന്ന് രണ്ട് മക്കളെ രക്ഷപ്പെടുത്തിയ ശേഷം അമ്മ മരണത്തിന് കീഴടങ്ങി. ചൈനയിലെ ഷുചാങ് സിറ്റിയിലാണ് സംഭവം.

വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് കെട്ടിടത്തില്‍ തീ പടര്‍ന്നത്. സംഭവ സമയത്ത് അമ്മയും രണ്ട് മക്കളും ഉറക്കത്തിലായിരുന്നു. ഉണര്‍ന്നപ്പോഴേക്കും തീ പടര്‍ന്നത് കാരണം അപ്പാര്‍ട്ട്മെന്റില്‍ നിന്നും പുറത്ത് കടക്കാനായില്ല. ജനാലയിലൂടെ അമ്മയുടെ സഹായ അഭ്യര്‍ത്ഥന കേട്ട് വലിയ ജനക്കൂട്ടം താഴെ തടിച്ച് കൂടി.. ആദ്യം പുതപ്പ് ജനാലയിലൂടെ പുറത്തേക്കിട്ട ശേഷം തന്റെ 9 വയസ്സുകാരനായ മകനെ യുവതി ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു. ആള്‍ക്കൂട്ടം പുതപ്പു വിരിച്ച് കുട്ടിയെ പിടിക്കുകയായിരുന്നു. പിന്നീട് മൂന്നു വയസുകാരിയായ മകളെയും പുറത്തേക്കെറിഞ്ഞു.

എന്നാല്‍ ക്ഷീണം കാരണം യുവതിക്ക് പുറത്തേക്ക് ചാടാനായില്ല. അബോധാവസ്ഥയിലായ സ്ത്രീ പിന്നീട് ആശുപത്രിയില്‍ മരണപ്പെട്ടു. ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

Tags:    

Similar News