കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് വൈകുന്നു

സംഭവത്തില്‍ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും തനിക്കെതിരായ ആരോപണങ്ങള്‍ വിശ്വസിക്കരുതെന്നും വിശദീകരിച്ച് ഫ്രാങ്കോ മുളക്കല്‍ രംഗത്തെത്തി. രൂപതയുടെ മുഖപുസ്തകമായ സാഡാ സമാനയിലാണ് വിശദീകരണം.

Update: 2018-08-05 06:14 GMT

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നത് വൈകുന്നു. കന്യാസ്ത്രീയുടെ പരാതി കര്‍ദിനാളിന് കൈമാറിയ ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേടത്തിന്റെ മൊഴി അന്വേഷണ സംഘം അടുത്ത ദിവസം രേഖപ്പെടുത്തിയേക്കും. വത്തിക്കാന്‍ സ്ഥാനപതിയുടെ പ്രതിനിധിയുടെ മൊഴിയെടുക്കാന്‍ തിങ്കളാഴ്ച അനുമതി ലഭിക്കുമെന്നാണ് സൂചന.

സംഭവത്തില്‍ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും തനിക്കെതിരായ ആരോപണങ്ങള്‍ വിശ്വസിക്കരുതെന്നും വിശദീകരിച്ച് ഫ്രാങ്കോ മുളക്കല്‍ രംഗത്തെത്തി. രൂപതയുടെ മുഖപുസ്തകമായ സാഡാ സമാനയിലാണ് വിശദീകരണം.

Tags:    

Similar News