'ജീവിതത്തിലെ നല്ല നാളുകൾ ഞാൻ നശിപ്പിച്ചു'; കരിയർ പ്രതിസന്ധിയിലായ 35-കാരന് പോംവഴി പറഞ്ഞു കൊടുത്ത് ആങ്കൂർ വരികൂ

കോളജ് പഠനം പൂർത്തിയാക്കാത്ത, ബിരുദമോ കാര്യമായ സാങ്കേതിക വൈദഗ്ധ്യമോ ഇല്ലാത്ത 35 കാരനിൽ നിന്നാണ് ആങ്കൂറിന് ഇമെയിൽ ലഭിച്ചത്

Update: 2026-08-08 07:22 GMT

ജീവിതത്തിൽ നാം ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് തോൽവിയെ ആയിരിക്കും. ചെറുപ്പത്തിൽ പരീക്ഷകളിൽ തോൽക്കുമോ എന്ന് ഭയപ്പെട്ടിരുന്നവർ മുതിരുമ്പോൾ ജോലി അഭിമുഖങ്ങളിൽ നിന്നുള്ള റിജക്ഷനുകളെ ഓർത്താണ് ഭയപ്പെടുന്നത്. തുടക്കത്തിലല്ല, മറിച്ച് ജീവിതം ഒരു നിലയിലെത്തി എന്ന് കരുതുന്ന കരിയറിന്റെ മധ്യഘട്ടത്തിലാണ് പരാജയം തേടിയെത്തുന്നതെങ്കിൽ അത് താങ്ങാൻ കൂടുതൽ പ്രയാസകരമായിരിക്കും. ഇത്തരത്തിൽ കരിയറിൽ വലിയ പ്രതിസന്ധി നേരിടുന്ന 35-കാരൻ അയച്ച ഇമെയിലിന് സംരംഭകനും കണ്ടന്റ് ക്രിയേറ്ററുമായ അങ്കുർ വാരികൂ എക്സിൽ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്.

Advertising
Advertising

കോളജ് പഠനം പൂർത്തിയാക്കാത്ത, ബിരുദമോ കാര്യമായ സാങ്കേതിക വൈദഗ്ധ്യമോ ഇല്ലാത്ത 35 വയസ്സുള്ള ഒരു വ്യക്തിയിൽ നിന്നാണ് അങ്കുർ വാരികൂവിന് ഇമെയിൽ ലഭിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലം പാഴാക്കി കളഞ്ഞുവെന്നാണ് അദ്ദേഹം ഇമെയിലിൽ പറയുന്നത്. 'ജീവിതത്തിൽ സംഭവിച്ച പിഴവുകളെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. സ്കൂൾ പഠനത്തിൽ പരാജയപ്പെടുകയും കോളജിൽ നിന്ന് ഡ്രോപ്പ് ഔട്ട് ആകുകയും ചെയ്തു. മദ്യത്തിന് അടിമയാണ്. നിലവിലെ തൊഴിലിൽ നിന്ന് പുറത്ത് പോവാൻ ഒരുമാസത്തിൽ താഴെ മാത്രമേയുള്ളു ജീവിതത്തിലെ നല്ല നാളുകൾ ഞാൻ നശിപ്പിച്ചു' എന്നാണ് ഇമെയിലിൽ ഉള്ളത്.

പഴയ തെറ്റുകളെ മാറ്റിയെഴുതാൻ കഴിയില്ലെങ്കിലും നാളെയെ മാറ്റിയെഴുതാൻ സാധിക്കുമെന്നാണ് ആങ്കൂർ മറുപടി ഇമെയിലിൽ പറയുന്നത്. "കയറേണ്ട മലയിലേക്ക് നോക്കാതിരിക്കുക; പകരം എടുക്കേണ്ട അടുത്ത ചുവടുവെപ്പിലേക്ക് നോക്കുക." വാരികൂവിന്റെ മറുപടിയിലെ ഏറ്റവും ശക്തമായ വരി ഇതായിരുന്നു. ലക്ഷ്യത്തെക്കുറിച്ച് ഓർത്ത് ഭയപ്പെടുന്നതിന് പകരം, ഉടനടി ചെയ്യേണ്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും മികച്ച രീതിയിൽ ഒരു റീസ്യൂമെ തയ്യാറാക്കി അനുയോജ്യമായ ജോലികൾക്ക് അപേക്ഷിച്ചു തുടങ്ങുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യമെന്നും അദ്ദേഹം പറയുന്നുണ്ട്. ആങ്കൂർ നൽകുന്ന മറ്റൊരു നിർദേശം ദിവസവും എന്തെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കുക എന്നതാണ്. സൗജന്യ യൂട്യൂബ് ലെക്ചറുകൾ ഉപയോഗിച്ചോ പുസ്തകം നോക്കിയോ പുതിയ കാര്യങ്ങൾ ദിവസവം പഠിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. അതിനായി മണിക്കൂറുകൾ മാറ്റി വെക്കേണ്ടതില്ല, ദിവസവും 30 മിനുട്ട് മാറ്റിവെച്ചാൽ മതിയെന്നും അദ്ദേഹം പറയുന്നു.

ചെറിയ കാര്യങ്ങളിൽ പോലും പ്രൊഫഷണലാവണമെന്നാണ് ആങ്കൂർ നൽകുന്ന മറ്റൊരു നിർദേശം. ഇ മെയിൽ അയച്ച വ്യക്തിയുടെ വിലാസം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ആങ്കൂർ ഇക്കാര്യം പറയുന്നത്. പലരും തങ്ങളുടെ കൌമാരകാലത്താണ് ഇമെയിൽ ഐഡി ക്രിയേറ്റ് ചെയ്യുന്നത്. അന്ന് തമാശക്കും കൌതുകുത്തിനുമായി പലരും ഉണ്ടാക്കുന്ന ഇമെയിൽ വിലാസങ്ങൾക്ക് ഒരു പ്രൊഫഷണൽ സ്വഭാവമുണ്ടാവില്ല. ഇതാണ് ആങ്കൂർ ചൂണ്ടിക്കാണിക്കുന്നത്. അവസാനമായി ജീവിതത്തിൽ പാലിക്കേണ്ട രണ്ട് നിയമങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ട് ആങ്കൂർ വരിക്കൂ മറുപടി അവസാനിപ്പിക്കുന്നത്. പരാതിപ്പെടരുത്, ഒഴിവുകഴിവ് പറയരുത് എന്നിവയാണ് ജീവിതത്തിൽ പാലിക്കേണ്ട നിയമങ്ങളായി ആങ്കൂർ ചൂണ്ടിക്കാണിക്കുന്നത്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News