' ഉച്ചയൂണിന് ശേഷം 30 മിനിറ്റ് മയങ്ങണം': ജോലിക്കായുള്ള അഭിമുഖത്തിനിടെ ജെൻ സി ഉദ്യോഗാർത്ഥിയുടെ ആവശ്യം; ജോലി നൽകിയ സിഇഒ പറഞ്ഞതെന്ത് ?

ഉച്ചക്കൊരു മയക്കം കിട്ടിയാൽ താൻ കൂടുതൽ ഊർജസ്വലനായി പ്രവർത്തിക്കുമെന്നും ഉദ്യോഗാർഥി അഭിമുഖത്തിൽ പറഞ്ഞു

Update: 2026-08-08 04:35 GMT

ജോലിക്കായുള്ള അഭിമുഖങ്ങളിൽ ഉണ്ടായ രസകരമായ  അനുഭവങ്ങൾ പലരും പങ്കുവെക്കാറുണ്ട്. ഒരു ഉദ്യോഗാർഥിയിൽ നിന്ന് തനിക്ക് ഉണ്ടായ വ്യത്യസ്തമായൊരു  അനുഭവം പങ്കുവെക്കുകയാണ് നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കന്പനി ഫൌണ്ടറായ നിതിൻ വർമ്മ. ഉദ്യോഗാർഥിയുടെ ആവശ്യം കേട്ട് ആദ്യം ആശ്ചര്യം തോന്നിയെന്നും അദ്ദേഹം ലിങ്കിഡ് ഇന്നിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്. ഉദ്യേഗാർഥിയുടെ ആവശ്യമെന്തെന്നല്ലേ... ? നമ്മളിൽ പലരും ആഗ്രഹിക്കുന്ന കാര്യമേ ഉദ്യോഗാർഥിയും ആവശ്യപ്പെട്ടുള്ളു. ഉച്ചയൂൺ കഴിഞ്ഞ ഒരു അരമണിക്കൂർ മയങ്ങാൻ സമയം വേണം.

Advertising
Advertising

ഉച്ചക്കൊരു മയക്കം കിട്ടിയാൽ താൻ കൂടുതൽ ഊർജസ്വലനായി പ്രവർത്തിക്കുമെന്നും ഉദ്യോഗാർഥി അഭിമുഖത്തിൽ പറഞ്ഞു. ശന്പളത്തെ കുറിച്ച് സംസാരിക്കുന്ന ആത്മവിശ്വാസത്തോടെയുള്ള ഉദ്യോഗാർഥിയുടെ ഈ ആവശ്യം കേട്ട് ആശ്ചചര്യപ്പെട്ടുവെന്നും ആദ്യം ഇന്റർവ്യുവിൽ നിന്ന് ഇറങ്ങിപ്പോവാനാണ് പറയാൻ തോന്നിയതെന്നും നിതിൻ വർമ കുറിപ്പിൽ പറയുന്നുണ്ട്. വീണ്ടും ആലോചിച്ചപ്പോൾ ഉദ്യോഗാർഥി പറയുന്നതിൽ കാര്യമില്ലേ എന്ന് തോന്നിയെന്നും അദ്ദേഹം പറയുന്നുണ്ട്. ഉച്ചയുറക്കം പ്രൊഡക്റ്റിവിറ്റി വർധിപ്പിക്കുമെന്ന് പഠനങ്ങളുണ്ടെന്നും സിഇഒ പറയുന്നുണ്ട്.

അദ്ദേഹം ഇങ്ങനെയാണ് അതിനെ കുറിച്ച് പറയുന്നത് - ' ഉച്ചയ്ക്കുള്ള ചെറിയ മയക്കം ശ്രദ്ധ, ഓർമ്മശക്തി, ഊർജ്ജം എന്നിവ വർധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ടെന്ന് വർമ്മ കുറിച്ചു. കോർപ്പറേറ്റ് ലോകത്തിലെ പകുതി ആളുകളും വൈകുന്നേരം 3 മണിയുടെ മീറ്റിംഗുകളിൽ ഇരുന്ന് ഉറങ്ങാറുണ്ട്. എന്നാൽ, ഈ ഉദ്യോഗാർഥി അത് തുറന്നു ചോദിക്കാനുള്ള അത്രയും സത്യസന്ധത കാണിച്ചു' എന്നും അദ്ദേഹം പറഞ്ഞു. "ഞാൻ അദ്ദേഹത്തിന്റെ സത്യസന്ധതയെ ബഹുമാനിക്കുന്നു. മിക്ക ആളുകളും അഭിമുഖങ്ങളിൽ തങ്ങളുടെ യഥാർത്ഥ സ്വഭാവം മറച്ചുവെക്കുന്നു. എന്നാൽ, താൻ എങ്ങനെ ജോലി ചെയ്യുമ്പോഴാണ് മികച്ച ഫലം നൽകുന്നത് എന്ന് അവൻ വ്യക്തമായി പറഞ്ഞു. അതിന് ധൈര്യം വേണം." എന്നും നിതിൻ വർമ്മ പറഞ്ഞു.

നിശ്ചിത സമയത്ത് ഉറങ്ങാൻ അനുവാദം നൽകുന്നതിന് പകരം ഫൗണ്ടർ ഉദ്യോഗാർത്ഥിയോട് പറഞ്ഞത് ഇങ്ങനെയാണ്- "നിങ്ങൾ എപ്പോഴാണ് ഉറങ്ങുന്നത് എന്ന് എനിക്ക് വിഷയമല്ല. ജോലി കൃത്യമായി പൂർത്തിയാകുന്നുണ്ടോ എന്ന് മാത്രമാണ് ഞാൻ നോക്കുന്നത്. നൽകുന്ന ജോലി പൂർത്തിയാക്കുകയാണെങ്കിൽ നിങ്ങളുടെ സമയം ഞാൻ എണ്ണില്ല. എന്നാൽ, ജോലി പൂർത്തിയാക്കിയില്ലെങ്കിൽ ലോകത്തിലെ ഒന്നിനും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല." ഓഫീസിൽ കമ്പ്യൂട്ടറിന് മുന്നിൽ എത്ര സമയം ഇരുന്നു എന്നതിനേക്കാൾ എത്രത്തോളം ജോലി പൂർത്തിയാക്കി എന്നതിനാണ് പുതിയ കാലത്ത് പ്രാധാന്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗാർഥികളുടെ എല്ലാ ആവശ്യങ്ങളും ന്യായമാണെന്ന് പറയുന്നില്ലെങ്കിലും സ്വന്തം ചിന്തകളെ പുനഃപരിശോധിക്കാൻ പ്രേരിപ്പിച്ച ആ ഉദ്യോഗാർത്ഥിക്ക് അദ്ദേഹം ജോലി നൽകി.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News