ഗ്യാസ് സ്റ്റൗ നന്നായി കത്തുന്നില്ലേ? തീ വളരെ കുറവാണോ? ഈ ടിപ്സ് ഒന്ന് പരീക്ഷിച്ചുനോക്കൂ

പല കാരണങ്ങൾ കൊണ്ടായിരിക്കും ഗ്യാസടുപ്പ് ശരിയായി കത്താത്തത്

Update: 2026-08-07 10:10 GMT

വിറകടുപ്പിൽ നിന്നും ഗ്യാസ് സ്റ്റൗവിലേക്ക് മലയാളികൾ മാറിയിട്ട് കാലങ്ങളായി. ഗ്യാസടുപ്പില്ലാത്ത വീടുകൾ ചുരുക്കം. മറ്റ് വീട്ടുപകരണങ്ങൾ പോലെ ഇടയ്ക്ക് വൃത്തിയാക്കേണ്ട ഒന്നാണ് ഗ്യാസ് സ്റ്റൗവും. എന്നാൽ ഇത് അധികമാരും ശ്രദ്ധിക്കാറില്ലെന്ന് മാത്രം.

പല കാരണങ്ങൾ കൊണ്ടായിരിക്കും ഗ്യാസടുപ്പ് ശരിയായി കത്താത്തത്. എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ, മാവ് എന്നിവപോലും ഗ്യാസ് ബർണറിന്റെ ചെറിയ ദ്വാരങ്ങളിൽ കുടുങ്ങിപ്പോകും. ഇത് സംഭവിക്കുമ്പോൾ, തീജ്വാല ദുർബലമാവുകയും പാചകത്തിന് കൂടുതൽ സമയമെടുക്കുകയും എൽപിജി ഗ്യാസ് പാഴാവുകയും ചെയ്യും. പതിവായി സ്‌ക്രബ്ബ് ചെയ്താലും പലപ്പോഴും ബർണർ ഹോളുകളിലെ അഴുക്ക് നീക്കം ചെയ്യാൻ സാധിച്ചെന്ന് വരില്ല. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ബര്‍ണറുകൾ തിളങ്ങാനുള്ള വഴി അടുക്കളയിൽ തന്നെയുണ്ട്.

Advertising
Advertising

1 ഗ്ലാസ് ചൂടുവെള്ളം, 1 പാക്കറ്റ് ഈനോ, ഒരു ടൂത്ത് ബ്രഷ്, കുറച്ച് ഉപ്പ്, നാരങ്ങാനീര്, നിങ്ങളുടെ പതിവ് ഡിഷ് സോപ്പ് എന്നിവ മാത്രം മതി നിങ്ങളുടെ വീട്ടിലെ ഗ്യാസ് സ്റ്റൗ പളപളാ തിളങ്ങാൻ. ഒരു ഗ്ലാസ് വെള്ളം ചൂടാക്കിയ ശേഷം ഇതിലേക്ക് അൽപം ചെറുനാരങ്ങാനീര് ചേര്‍ക്കുക, ഈ വെള്ളത്തിലേക്ക് ബര്‍ണര്‍ മുക്കിവയ്ക്കുക. ഇതിലേക്ക് ഈനോ പാക്കറ്റ് പതുക്കെ ചേർത്ത് 15 മിനിറ്റ് കുതിരാൻ അനുവദിക്കുക. വെള്ളത്തിന്റെ ചൂട് കുറഞ്ഞതിനു ശേഷം ബർണർ പുറത്തെടുക്കാം. പഴയൊരു ടൂത്ത് ബ്രഷിൽ അല്പം ഡിഷ് വാഷ് സോപ്പ് തൊട്ട് ബർണർ നന്നായി തേച്ചു കഴുകുക. കറുത്ത കരിയും അഴുക്കും എളുപ്പത്തിൽ ഇളകിപ്പോകുന്നത് കാണാം.

 കടുപ്പമുള്ള കറകളുണ്ടെങ്കിൽ, ഉപ്പോ ചെറുനാരങ്ങാത്തോടോ ഉപയോഗിച്ച് ഉരച്ചു കഴുകാം.നിങ്ങളുടെ ബർണർ പുതിയത് പോലെ തിളങ്ങും. ഗ്യാസ് ലാഭിക്കുന്നതിനും സ്റ്റൗ കൂടുതൽ കാലം ഈടുനിൽക്കുന്നതിനുമായി മാസത്തിലൊരിക്കൽ ഈ രീതി പരീക്ഷിക്കാവുന്നതാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News