പഠിച്ചത് പെട്ടെന്ന് മറന്നുപോവാറുണ്ടോ ? ; ഈ രീതികൾ പരീക്ഷിച്ച് നോക്കൂ...

ബംഗളുരുവിലെ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം ലീഡ് കൺസൾട്ടന്റായ ഡോ. അനുരാധ എച്ച്കെ. ആണ് ഓർമ മെച്ചപ്പെടുത്താനുള്ള രീതികളെ കുറിച്ച് വിവരങ്ങൾ പങ്കുവെക്കുന്നത്

Update: 2026-08-10 05:12 GMT

ശീലങ്ങളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ നിങ്ങളുടെ മറവിയെ വരുതിയിൽ നിർത്താമെന്ന് പറഞ്ഞാൽ വിശ്വസിക്കാമോ ?എന്നാൽ അങ്ങനെ പറ്റുമെന്നാണ് വിദഗ്ധർ പറയുന്നത്. അങ്ങനെ വെറുതെ പറയുന്നതല്ല, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. എന്താണ് ആ മാജിക് ടെക്നിക് എന്നല്ലേ ? പറയാം.. ന്യൂറോളജിസ്റ്റുകളുടെയും ന്യൂറോ സയന്റിസ്റ്റുകളുടെയും അഭിപ്രായത്തിൽ ഓർമശക്തി മെച്ചപ്പെടുത്തുന്നതിൽ ഏറ്റവും വലിയ മാറ്റമുണ്ടാക്കുന്ന ഒന്നാണ് "ആക്ടീവ് റീകോൾ'. ബംഗളുരുവിലെ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം ലീഡ് കൺസൾട്ടന്റായ ഡോ. അനുരാധ എച്ച്കെ. ആണ് ഈ രീതിയെക്കുറിച്ച് വിശദീകരിക്കുന്നത്.

Advertising
Advertising

പുസ്തകം വീണ്ടും വീണ്ടും വായിക്കുന്നതിന് പകരം പുസ്തകത്തിലേക്ക് നോക്കാതെ വായിച്ച കാര്യങ്ങൾ സ്വന്തം മനസ്സിൽ നിന്ന് ഓർത്തെടുക്കാൻ ശ്രമിക്കുന്ന രീതിയാണിത്. ഒരു പാരഗ്രാഫ് വായിച്ചതിനുശേഷം പുസ്തകം അടച്ചുവെച്ച് നിങ്ങൾ ഇപ്പോൾ എന്താണ് പഠിച്ചതെന്ന് നിങ്ങളോട് തന്നെ ചോദിക്കുക. വായിച്ച വിവരങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ തലച്ചോറിലെ ന്യൂറോണുകൾ തമ്മിലുള്ള ബന്ധം ശക്തമാകുന്നു. എത്രത്തോളം തവണ ഓർത്തെടുക്കാൻ പരിശീലിക്കുന്നുവോ, അത്രത്തോളം ഓർമ്മശക്തി കൂടുതൽ ശക്തമാകും. ഒരു വിഷയം പഠിച്ച ശേഷം ശേഷം ആ വിഷയം ഒവായിക്കുന്നതിനേക്കാൾ ഉപരിയായി വിവരങ്ങൾ ഓർത്തെടുക്കാനും മനസ്സിലാക്കാനും പ്രയോഗിക്കാനും ഇത് സഹായിക്കുന്നു.രു സുഹൃത്തിനോടോ മാതാപിതാക്കളോടോ വിശദീകരിച്ചു കൊടുക്കുക. മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ ചിന്തകളെ ക്രമീകരിക്കാനും വിഷയം ആഴത്തിൽ മനസ്സിലാക്കാനും സാധിക്കും.

നിശബ്ദമായി വായിക്കുന്നത് വലിയ പ്രയോജനം ചെയ്യില്ല. എന്നാൽ, ഓരോ തവണ വായിക്കുമ്പോഴും അത് ഓർത്തെടുക്കുകയോ എഴുതുകയോ മറ്റുള്ളവർക്ക് വിശദീകരിക്കുകയോ ചെയ്യുകയാണെങ്കിൽ ഓർമ്മശക്തി മെച്ചപ്പെടും. വായിക്കുന്ന കാര്യങ്ങൾ വെറുതെ പകർത്തിയെഴുതാതെ സ്വന്തം വാക്കുകളിൽ കുറിപ്പുകൾ എഴുതുന്നത് തലച്ചോറിനെ വിവരങ്ങൾ പ്രോസസ്സ് ചെയ്യാൻ നിർബന്ധിതമാക്കുന്നു. ഇത്തരത്തിൽ പ്രോസസ്സ് ചെയ്ത വിവരങ്ങൾ തലച്ചോർ കൂടുതൽ ഫലപ്രദമായി സൂക്ഷിക്കുകയും പിന്നീട് എളുപ്പത്തിൽ ഓർത്തെടുക്കാൻ സഹായിക്കുകയും ചെയ്യും.

ദീർഘനേരം ഇരുന്ന് പഠിക്കുന്നതിനേക്കാൾ നല്ലത് ചെറിയ ഇടവേളകൾ എടുത്തുള്ള പഠനരീതിയാണ് നല്ലത്. ഇടവേളകളോടുകൂടിയ ചെറിയ സെഷനുകൾ വിവരങ്ങൾ ദീർഘകാല ഓർമ്മയിലേക്ക് (Long-term memory) മാറ്റാൻ സഹായിക്കും. കൂടാതെ, വിശ്രമവേളയിലാണ് തലച്ചോർ ഓർമ്മകളെ ദൃഢമാക്കുന്നത് എന്നതിനാൽ ഉറക്കവും വളരെ പ്രധാനമാണ്. വെറുതെ വായിച്ചുപോകുന്നതിന് പകരം തലച്ചോറിനെക്കൊണ്ട് വിവരങ്ങൾ സജീവമായി പ്രോസസ്സ് ചെയ്യിക്കാനും സൂക്ഷിക്കാനും ശക്തിപ്പെടുത്താനും ഇത്തരം ശീലങ്ങൾ സഹായിക്കുന്നു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News