നീല, പച്ച, കറുപ്പ്... ; കുപ്പി വെള്ളത്തിന്‍റെ അടപ്പിന്‍റെ നിറങ്ങള്‍ക്ക് പിന്നിലെ രഹസ്യം ഇതാണ്..

കുപ്പികളിലെ അടപ്പിന്‍റെ വ്യത്യസ്ത നിറങ്ങൾ വ്യത്യസ്ത തരം വെള്ളത്തെയാണ് സൂചിപ്പിക്കുന്നത്

Update: 2026-01-22 04:22 GMT

കടയില്‍ നിന്ന് വെള്ളക്കുപ്പികള്‍ വാങ്ങാത്തവരായി ആരുമുണ്ടാകില്ല. യാത്രക്കിടയിലോ,ഭക്ഷണം കഴിക്കുമ്പോഴോ ഒക്കെ നാം വെള്ളക്കുപ്പികള്‍ വാങ്ങാറുണ്ട്.എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന കുപ്പികളുടെ അടപ്പിന്‍റെ നിറം എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ..ചിലതിന് പച്ചയായിരിക്കും,ചിലത് നീല,ചിലത് വെള്ള,മറ്റ് ചിലത് കറുപ്പുമായിരിക്കും.. വെറുതെ ഡിസൈന് വേണ്ടി മാത്രമാണ് ഈ നിറങ്ങള്‍ എന്ന് കരുതിയെങ്കില്‍ തെറ്റി. ഇതിന് പിന്നില്‍ ഒരുപാട് അര്‍ഥങ്ങളുമുണ്ട്. കുപ്പിക്കുള്ളില്‍ അടങ്ങിയിരിക്കുന്ന വെള്ളത്തെക്കുറിച്ചുള്ള വിവരങ്ങള്‍,ഗുണനിലവാരം തുടങ്ങിയവ ഈ നിറങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. 

Advertising
Advertising

ശുദ്ധമായ കുടിവെള്ളമാണോ, മിനറൽ വാട്ടറാണോ, അധിക മിനറലുകളോ രുചികളോ ചേർത്ത വെള്ളമാണോ എന്നൊക്കെ ബോട്ടില്‍ കാപ് നോക്കിയാല്‍ മനസിലാക്കാം. കൂടാതെ, ബോട്ടിലുകളുടെ പാക്കേജിംഗ്, വിതരണം, ക്രമീകരണം എന്നിവ കൂടുതൽ  എളുപ്പമാക്കാനും ഈ നിറങ്ങൾ സഹായിക്കുന്നുണ്ട്.എന്നാല്‍ എല്ലാ ബ്രാൻഡുകളും ഒരേ നിയമങ്ങൾ പാലിക്കുന്നില്ല. നിറങ്ങളുടെ അർത്ഥം, സ്ഥലം, കമ്പനി എന്നിവയനുസരിച്ച് വ്യത്യാസപ്പെടാം.

എന്നാല്‍ ഏത് വെള്ളക്കുപ്പി വാങ്ങുമ്പോഴും അടപ്പിന്‍റെ നിറം മാത്രമല്ല, അതിലെ ലേബല്‍,എക്സ്പയറി ഡേറ്റ്,സുരക്ഷാ അടയാളങ്ങൾ എന്നിവ എപ്പോഴും പരിശോധിക്കുന്നത് നല്ലതാണ്.

നിറങ്ങള്‍ സൂചിപ്പിക്കുന്നത്...

നീല അല്ലെങ്കിൽ ലൈറ്റ് ബ്ലൂ

സാധാരണ കുടിവെള്ളം (plain drinking water),ശുദ്ധമായ കുടിവെള്ളം എന്നാണ്  നീല നിറം സൂചിപ്പിക്കുന്നു

വെള്ള

വെള്ളം മെഷീന്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചിട്ടുണ്ടെന്നാണ്  (filtered/purified/distilled) ഈ നിറം സൂചിപ്പിക്കുന്നു.വെള്ളം ക്ലീനാണെന്നും ശുദ്ധമാണെന്നുമുള്ള സൂചനയാണ് വെള്ള നിറം സൂചിപ്പിക്കുന്നത്.

പച്ച

 വെള്ളത്തില്‍ മറ്റെന്തെങ്കിലും രുചികള്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് പച്ച നിറം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കറുപ്പ്

ആൽക്കലൈൻ വെള്ളമാണ് ഈ കുപ്പിയില്‍ അടങ്ങിയിട്ടുള്ളത്.ഇത് ശരീരത്തിലെ അസിഡിറ്റി കുറയ്ക്കാൻ സഹായിച്ചേക്കാം.ഇതിന് മറ്റ് വെള്ളത്തേക്കാള്‍ വില കൂടുതലായിരിക്കും.

ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച്

ചില ബ്രാൻഡുകളിൽ അധിക മിനറലുകൾ, വിറ്റാമിനുകൾ, ഇലക്ട്രോലൈറ്റ്സ് എന്നിവ അടങ്ങിയിട്ടുണ്ടാകും.പ്രത്യേകിച്ച് സ്പോര്‍ട്സ് ഡ്രിങ്കുകളായിരിക്കും ഇവ അടങ്ങിയിട്ടുണ്ടാകുക.ഇത്തരം വെള്ളക്കുപ്പികളില്‍ ചുവപ്പോ ഓറഞ്ചോ നിറമായിരിക്കും ഉണ്ടായിരിക്കുക.

മഞ്ഞ/സ്വര്‍ണനിറം 

വാട്ടര്‍ ബോട്ടിലിന്റെ അടപ്പ് മഞ്ഞ നിറത്തിലാണെങ്കില്‍, വെള്ളത്തില്‍ വിറ്റാമിനുകളും ഇലക്ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.

അതേസമയം, എല്ലാ ബ്രാന്‍ഡുകളും ഇതേ കോഡ് സ്വീകരിക്കുന്നില്ല എന്നത് മറക്കരുത്.രാജ്യങ്ങള്‍ക്കനുസരിച്ചോ ബ്രാന്‍ഡുകള്‍ക്കനുസരിച്ചോ ഈ നിറങ്ങളുടെ അര്‍ഥം വ്യത്യാസപ്പെടാം. കൂടാതെ വിതരണക്കാര്‍ വെള്ളക്കുപ്പികള്‍ വേഗത്തില്‍ തിരിച്ചറിയാനും തരംതിരിക്കാനുള്ള എളുപ്പത്തിനും കൂടി വേണ്ടിയാണ് വ്യത്യസ്ത നിറങ്ങള്‍ നല്‍കുന്നത്.അതുകൊണ്ട് ഏത് വെള്ളം വാങ്ങുന്ന സമയത്തും അതിലെ കാലാഹരണ തീയതി, ISI മാർക്ക്,വെള്ളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ കൃത്യമായി നോക്കി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - ലിസി. പി

Similar News