ജീന്‍സ് എത്ര തവണ അലക്കാതെ ഉപയോഗിക്കാം?

ഇറുകിയ ജീൻസുകൾ ദീർഘനേരം ധരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും

Update: 2026-02-02 02:36 GMT

കുറഞ്ഞത് രണ്ട് തവണയെങ്കിലും അലക്കാതെ ഉപയോഗിക്കാം എന്നതിലാണ് ആളുകൾ ജീൻസ് ധരിക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. എന്നാൽ ഇറുകിയ ജീൻസുകൾ ദീർഘനേരം ധരിക്കുന്നത് നാഡികൾക്ക് ക്ഷതം, പേശി ബലഹീനത, രക്തചംക്രമണം കുറയൽ, ദഹന പ്രശ്നങ്ങൾ, ഈർപ്പം അടിഞ്ഞുകൂടുന്നത് മൂലമുള്ള ചർമ അണുബാധ എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജീൻസ്‌ എപ്പോൾ അലക്കണം, എങ്ങനെ അലക്കണം എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പമുള്ളവരുണ്ട്. ജീന്‍സ് എത്ര കുറച്ച് കഴുകുന്നുവോ അത്രയും അവയുടെ നിറവും ഭംഗിയും നിലനില്‍ക്കുമെന്നാണ് ലിവൈസ് സിഇഒ ചാൾസ് ബെർഗ് ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. ജീന്‍സില്‍ പ്രകൃതിദത്ത ത്രെഡുകളും ഒന്നിലധികം ഇന്‍ഡിഗോ ബാത്ത് ഉള്‍പ്പെടുന്ന ഒരു പുരാതന ഡൈയിംഗ് ടെക്‌നികുകളും ഉപയോഗിച്ചാണ് നിറം നല്‍കുന്നത്. മാത്രമല്ല, കട്ടിയുള്ള വസ്ത്രമായതുകൊണ്ട് ജീന്‍സ് എപ്പോഴും കഴുകി ഉപയോഗിക്കേണ്ട കാര്യമില്ല. നാല് മുതല്‍ ആറ് തവണ വരെ ഉപയോഗിച്ച ശേഷം ജീന്‍സ് കഴുകാവുന്നതാണ്.

Advertising
Advertising

ജീന്‍സ് അലക്കുമ്പോള്‍ കഴിവതും കൈകൊണ്ട് അലക്കാനാണ് ഫാഷൻ വിദഗ്ധർ നിർദേശിക്കുന്നത്. വാഷിംഗ് മെഷീനില്‍ ഇടുമ്പോള്‍ നൂലുകള്‍ക്ക് തേയ്മാനം ഉണ്ടാവുകയും അവ നിറംമങ്ങാന്‍ കാരണമാവുകയും ചെയ്യും. ജീന്‍സ് വാഷിംഗ് മെഷീനില്‍ അലക്കാനിടുമ്പോള്‍ മെഷീന്‍ ഓവര്‍ലോഡും ചെയ്യരുത്. അതുപോലെ ജീന്‍സ് കഴുകുമ്പോള്‍ എപ്പോഴും തണുത്ത വെള്ളം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കഴുകുമ്പോഴും ഉണക്കുമ്പോഴും ജീൻസ് പുറംതിരിച്ചിടാനും മറക്കരുത്. വെയിലത്തിട്ട് ജീന്‍സ് ഉണക്കുന്നതിന് പകരം ഇളം വെയിലത്തോ തണലത്തോ ഇട്ട് ഉണക്കി എടുക്കാവുന്നതാണ്. അധികം വെയിലേൽക്കുന്നത് ജീന്‍സിന്റെ നിറംമങ്ങാന്‍ ഇടയാകും.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News