നരച്ച മുടി കറുപ്പിക്കാം; ഒരു കഷ്ണം തേങ്ങ മാത്രം മതി

വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന ചില ചേരുവകൾ ഉപയോഗിച്ച് മുടിക്ക് ഒരു പ്രകൃതിദത്ത ഹെയർ മാസ്ക് തയ്യാറാക്കാം

Update: 2026-10-02 15:51 GMT

ഇരുപതുകളിലും മുപ്പതുകളിലും തന്നെ മുടി നരയ്ക്കുന്നത് പലരിലും ആത്മവിശ്വാസക്കുറവിനും മാനസിക വിഷമങ്ങൾക്കും കാരണമാകാറുണ്ട്. നരച്ച മുടി മറയ്ക്കാൻ വിപണിയിൽ ലഭിക്കുന്ന ഹെയർ ഡൈകളും മറ്റ് ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവരും നിരവധിയാണ്. എന്നാൽ, വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന ചില ചേരുവകൾ ഉപയോഗിച്ച് മുടിക്ക് ഒരു പ്രകൃതിദത്ത ഹെയർ മാസ്ക് തയ്യാറാക്കാം. തേങ്ങ, കറിവേപ്പില, കാപ്പിപ്പൊടി എന്നിവയാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്.

ചേരുവകൾ

തേങ്ങ

കറിവേപ്പില

കാപ്പിപ്പൊടി

വെളിച്ചെണ്ണ അല്ലെങ്കിൽ വെള്ളം

തയ്യാറാക്കുന്ന വിധം

Advertising
Advertising

തേങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടി ചൂടാക്കി അതിലേക്ക് തേങ്ങ കഷ്ണങ്ങൾ ചേർത്ത് നന്നായി വറുക്കുക. തേങ്ങയുടെ നിറം മാറിത്തുടങ്ങുമ്പോൾ കറിവേപ്പില ചേർത്ത് കുറച്ചുനേരം കൂടി വറുക്കാം.

ചേരുവകൾ നന്നായി വറുത്തെടുത്ത ശേഷം അടുപ്പ് ഓഫ് ചെയ്യുക. മിശ്രിതം പൂർണമായി തണുത്തതിന് ശേഷം നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് കാപ്പിപ്പൊടി ചേർത്ത് വീണ്ടും നന്നായി പൊടിച്ചെടുക്കാം.

എങ്ങനെ ഉപയോഗിക്കാം?

തയ്യാറാക്കിയ പൊടി ഒരു ബൗളിലേക്ക് മാറ്റി ആവശ്യത്തിന് വെളിച്ചെണ്ണയോ വെള്ളമോ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടാം. ഏകദേശം 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാം. എന്നാൽ, ഈ മിശ്രിതം നരച്ച മുടിയെ സ്ഥിരമായി കറുപ്പിക്കുമെന്ന് ഉറപ്പുള്ള ശാസ്ത്രീയ തെളിവില്ല. മുടിക്ക് സ്വാഭാവിക നിറം നൽകുന്ന രീതിയിൽ ഉപയോഗിക്കുന്നതിന് മുമ്പ് ചെറിയ ഭാഗത്ത് പരീക്ഷിച്ച് അലർജി ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതും നല്ലതാണ്.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News