അകാലനരയാണോ പ്രശ്നം? ഡൈ വേണ്ട, മുടി കറുപ്പിക്കാൻ അടുക്കളയിലെ ഈ രണ്ട് ചേരുവകൾ മതി!

നര മറയ്ക്കാൻ കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈകൾ സ്ഥിരമായി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും കൊഴിച്ചിൽ വർധിപ്പിക്കുകയും ചെയ്യും

Update: 2026-10-03 16:09 GMT

ചെറുപ്പക്കാരെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അകാലനര. നര മറയ്ക്കാൻ കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈകൾ സ്ഥിരമായി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും കൊഴിച്ചിൽ വർധിപ്പിക്കുകയും ചെയ്യും. എന്നാൽ പാർശ്വഫലങ്ങളൊന്നുമില്ലാതെ, മുടിക്ക് സ്വാഭാവിക കറുപ്പും തിളക്കവും തിരികെ നൽകാൻ അടുക്കളയിലുള്ള രണ്ട് ചേരുവകൾ മാത്രം മതി. കറിവേപ്പിലയും കടുകും ചേർന്നുള്ള ഈ കൂട്ടിലൂടെ അകാലനരയ്ക്ക് എങ്ങനെ ശാശ്വത പരിഹാരം കാണാമെന്ന് നോക്കാം.

കറിവേപ്പിലയും കടുകും നൽകുന്ന ഗുണങ്ങൾ

മുടിക്ക് സ്വാഭാവിക കറുപ്പ് നിറം നൽകുന്ന 'മെലാനിന്റെ' ഉത്പാദനം നിലനിർത്താൻ സഹായിക്കുന്ന ബി-കോംപ്ലക്സ് വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും കറിവേപ്പിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒപ്പം, തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കാനും മുടിയുടെ വേരുകൾക്ക് കരുത്തേകാനും കടുകിലെ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇ-യും സഹായിക്കുന്നു. ഇവ രണ്ടും ചേരുമ്പോൾ അകാലനരയ്ക്കുള്ള മികച്ചൊരു പരിഹാരമായി ഇത് മാറുന്നു.

Advertising
Advertising

ഈ കൂട്ട് തയാറാക്കേണ്ടത് എങ്ങനെ?

  • ഒരു പിടി ഫ്രഷ് കറിവേപ്പില നന്നായി കഴുകി വെള്ളം പൂർണമായും വറ്റിച്ച ശേഷം മാറ്റിവെക്കുക.
  • അടുപ്പിൽ ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കടുക് ഇട്ട് പൊട്ടിക്കുക. കടുക് കരിഞ്ഞുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം.
  • കടുക് പൊട്ടിക്കഴിയുമ്പോൾ ഇതിലേക്ക് എടുത്തുവെച്ചിരിക്കുന്ന കറിവേപ്പില ചേർത്തിളക്കാം. കറിവേപ്പില നന്നായി മൊരിഞ്ഞ്, കൈകൊണ്ട് പൊടിക്കാവുന്ന പാകമാകുമ്പോൾ തീ അണച്ച് തണുക്കാൻ വെക്കുക.
  • ചൂടാറിയ ശേഷം ഈ മിശ്രിതം മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കണം.
  • ഈ പൊടിയിലേക്ക് അല്പം കടുകെണ്ണയോ അല്ലെങ്കിൽ സാധാരണ വെളിച്ചെണ്ണയോ ആവശ്യത്തിന് ചേർത്ത് കുഴച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക.

ഉപയോഗിക്കേണ്ട രീതി

തയാറാക്കിവെച്ചിരിക്കുന്ന ഈ പേസ്റ്റ് ഒരു ബ്രഷ് ഉപയോഗിച്ച് നരയുള്ള ഭാഗങ്ങളിൽ നന്നായി തേച്ചുപിടിപ്പിക്കുക. 20 മുതൽ 30 മിനിറ്റ് വരെ ഇത് തലയിൽ സൂക്ഷിച്ച ശേഷം, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

ശ്രദ്ധിക്കുക: ഇതൊരു തികച്ചും പ്രകൃതിദത്തമായ മാർ​ഗമായതിനാൽ ഒറ്റത്തവണത്തെ ഉപയോഗം കൊണ്ട് ഒറ്റയടിക്ക് ഫലം ലഭിക്കണമെന്നില്ല. ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും ഈ രീതി കൃത്യമായി പിന്തുടർന്നാൽ മാത്രമേ മുടിയുടെ ഘടന മെച്ചപ്പെടുകയും അകാലനര ഇല്ലാതാവുകയും ചെയ്യുകയുള്ളൂ. പതിവായുള്ള ഉപയോഗം മുടിക്ക് തിളക്കവും മൃദുത്വവും നൽകാനും സഹായിക്കും.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News