ചെറുനാരങ്ങ വേഗത്തിൽ ഉണങ്ങിപ്പോകുന്നുണ്ടോ?; ഇങ്ങനെ ചെയ്തു നോക്കൂ...

ചെറുനാരങ്ങ ഫ്രഷ് ആയി ദീർഘനാൾ സൂക്ഷിക്കുന്നത് പലർക്കും വെല്ലുവിളിയാണ്

Update: 2026-01-08 09:12 GMT

എല്ലാ വീടുകളിലും എപ്പോഴും ചെറുനാരങ്ങ വാങ്ങി സൂക്ഷിക്കാറുണ്ട്. ജ്യൂസുണ്ടാക്കാനും ചിക്കനും മീനുമെല്ലാം മാരിനേറ്റ് ചെയ്യാനും, സാലഡുകളിൽ ചേർക്കാനും അച്ചാറിട്ടുവെക്കാനുമൊക്കെ ചെറുനാരങ്ങ അത്യാവശ്യമാണ്.  എന്നാൽ അൽപം കൂടുതൽ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ  അവ പെട്ടന്ന് കേടുവരികയോ, ഉണങ്ങിപ്പോകുകയോ ചെയ്യുമെന്ന് പലരും പരാതി പറയാറുണ്ട്.   ചെറുനാരങ്ങ ഫ്രഷ് ആയി ദീർഘനാൾ സൂക്ഷിക്കുന്നത് പലർക്കും വെല്ലുവിളിയാണ്.  രുചിയിലോ നിറത്തിലോ വ്യത്യാസമില്ലാതെ ഏറെ നാൾ ചെറുനാരങ്ങ സൂക്ഷിക്കാനുള്ള മാർഗങ്ങൾ നോക്കിയാലോ...

Advertising
Advertising

സിപ്പ് ലോക്ക് കവറിലാക്കാം..

നാരങ്ങകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അവയുടെ പുതുമ നഷ്ടപ്പെടാതിരിക്കാൻ സിപ്പ് ലോക്ക് കവറിലോ, വായു കടക്കാത്ത കണ്ടെയ്‌നറുകളിലോ സൂക്ഷിക്കാം.ഇങ്ങനെ ചെയ്യുന്നത് അവയുടെ ഈർപ്പം നഷ്ടപ്പെടുന്നത് തടയുകയും അവ കേടാകുന്നത് മന്ദഗതിയിലാക്കുകയും ചെയ്യും. പുറത്ത് വെക്കുന്നതിന് പകരം ഇങ്ങനെ ചെയ്യുന്നത് നാലാഴ്ച വരെ നാരങ്ങയെ പുതുമയോടെ നിലനിർത്താൻ സഹായിക്കും.

വെള്ളത്തിൽ സൂക്ഷിക്കാം...

ഗ്ലാസ് ജാറിൽ ശുദ്ധജലം നിറച്ച് അതിൽ നാരങ്ങയിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് മറ്റൊരു വഴി.ഇങ്ങനെ ചെയ്യുന്നത് നാരങ്ങയിലെ ജലാംശം നിലനിർത്താൻ സഹായിക്കും. ദിവസവും ജാറിലെ വെള്ളം മാറ്റാൻ മറക്കരുത്.

അലുമിനിയം ഫോയിലിൽ പൊതിയാം

ഫ്രിഡ്ജിൽ വയ്ക്കുന്നതിന് മുമ്പ് നാരങ്ങ അലൂമിനിയം ഫോയിലിൽ പൊതിയുക. ഇതുവഴി വായുസഞ്ചാരം തടയുകയും ഈർപ്പം നഷ്ടപ്പെടുന്നത് കുറയ്ക്കുകയും ചെയ്യും. ദിവസങ്ങളോളം ചെറുനാരങ്ങ കേടാതെ സൂക്ഷിക്കാൻ ഇതൊരു നല്ല മാർഗമാണ്.

പ്ലാസ്റ്റിക് റാപ്പർ

മുറിച്ച നാരങ്ങ ഫ്രിഡ്ജിൽ വെക്കുന്നതിന് മുമ്പ് പ്ലാസ്റ്റിക് റാപ്പറിൽ പൊതിഞ്ഞ് വായു കടക്കാത്ത പാത്രത്തിൽ വെക്കുക.ഇങ്ങനെ ചെയ്യുന്നത് ഒരാഴ്ച വരെ ഇവ രുചിയും ഗുണവും നഷ്ടമാകാതെ സൂക്ഷിക്കാനാകും.

ഐസ്‌ക്യൂബായി ഫ്രീസ് ചെയ്യാം

നാരങ്ങ പിഴിഞ്ഞെടുത്ത് അതിന്റെ നീര് ഐസ് ട്രേയിലാക്കി ഫ്രീസറിൽ വെക്കാം. ജ്യൂസുണ്ടാക്കുമ്പോഴോ, കറികളിലോ ഉപയോഗിക്കുമ്പോഴോ ഇതിൽ നിന്ന് ഓരോ ഐസ് ക്യൂബ് എടുക്കാം. മൂന്നോ നാലോ മാസം വരെ നാരങ്ങ നീര് കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - ലിസി. പി

Similar News