കുട്ടികളെ ആത്മവിശ്വാസത്തോടെ വളർത്താൻ മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ

നമ്മുടെ കുട്ടികൾക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാൻ നമ്മൾ തയ്യാറാകാറുണ്ടോ?

Update: 2026-08-29 11:43 GMT

നമ്മുടെ കുട്ടികൾക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാൻ നമ്മൾ തയ്യാറാകാറുണ്ടോ? പലപ്പോഴും കുട്ടികൾ പറഞ്ഞ് തീരുന്നതിന് മുൻപ് തന്നെ അവർ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്ന് നമുക്കറിയാമെന്ന് മാതാപിതാക്കൾ ചിന്തിക്കാറുണ്ട്. കുട്ടികൾക്ക് ലോകത്തെക്കുറിച്ച് പഠിക്കാൻ ഇനിയും ഒരുപാട് കാര്യങ്ങളുണ്ടെന്നും അവർക്കറിയാത്ത പലതും തങ്ങൾക്കറിയാമെന്നും കരുതുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. തങ്ങളുടെ തിരക്കുകൾക്കിടയിൽ കാര്യങ്ങൾ പെട്ടെന്ന് ചുരുക്കി പറയാൻ പലപ്പോഴും മാതാപിതാക്കൾ കുട്ടികളോട് ആവശ്യപ്പെടാറുണ്ട്. എന്നാൽ കുട്ടികളുമായുള്ള ആശയവിനിമയത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നത് അവരെ പൂർണമായി കേൾക്കുക എന്നതാണ്.

Advertising
Advertising

ആക്ടീവ് ലിസണിങ്ങിന്റെ പ്രാധാന്യം

കുട്ടികൾ സംസാരിക്കുമ്പോൾ നമ്മൾ പലപ്പോഴും അവരെ കേൾക്കുകയോ അവരോട് തിരിച്ച് ചോദ്യങ്ങൾ ചോദിക്കുകയോ ചെയ്യാറില്ല. കുട്ടികളെ സജീവമായി കേൾക്കുക എന്നതിനർഥം അവർ പറയുന്ന കാര്യങ്ങൾ പൂർണ ശ്രദ്ധയോടെ കേൾക്കുക എന്നതാണ്. നിങ്ങളുടെ മനസിലോടുന്ന മറ്റ് കാര്യങ്ങളും തിരക്കുകളും കുറച്ചുനേരത്തേക്ക് മാറ്റിവെച്ച് കുട്ടികൾക്ക് പറയാനുള്ളത് മുഴുവനായി കേൾക്കാൻ ശ്രമിക്കുക. അവർ പറയുന്ന വാക്കുകൾ മാത്രമല്ല, അവരുടെ സംസാര രീതിയും അവർ എങ്ങനെയാണ് കാര്യങ്ങളെ ഉൾക്കൊണ്ടിരിക്കുന്നത് എന്നതുമെല്ലാം മനസിലാക്കാൻ ഇതിലൂടെ സാധിക്കും.

മുൻവിധികളില്ലാതെ അവരെ മനസിലാക്കുക

പലപ്പോഴും കുട്ടികൾക്ക് തങ്ങളുടെ ഉള്ളിലുള്ള വിഷമങ്ങൾ തുറന്നുപറയാനും, അത് കേട്ട് മനസിലാക്കുന്ന ഒരാളെയുമാണ് ആവശ്യം. ഈ സമയത്ത് കുട്ടികളെ തിരുത്താനോ, ചോദ്യം ചെയ്യാനോ, ഉപദേശിക്കാനോ നിൽക്കാതെ അവർക്ക് പറയാനുള്ളത് തടസങ്ങളില്ലാതെ കേൾക്കുക. കുട്ടികൾ പറയുന്നതിനോട് നിങ്ങൾ പൂർണമായും യോജിക്കുന്നു എന്നല്ല ഇതിനർഥം, മറിച്ച് അവരുടെ കാഴ്ചപ്പാടുകൾ സ്വീകരിക്കുന്നതിലൂടെ അവരുടെ സ്വന്തം വികാരങ്ങളെക്കുറിച്ച് വ്യക്തമായി ചിന്തിക്കാൻ അവരെ അനുവദിക്കുകയാണ് ചെയ്യുന്നത്.

കുട്ടികളെ പൂർണമായി കേൾക്കുമ്പോൾ സംഭവിക്കുന്നത് എന്ത്?

മാതാപിതാക്കൾ തങ്ങളെ ശ്രദ്ധയോടെ കേൾക്കുന്നുവെന്ന് മനസിലാക്കുമ്പോൾ, തങ്ങൾക്ക് പരിഗണന ലഭിക്കുന്നുണ്ടെന്നും തങ്ങളുടെ വാക്കുകൾക്ക് വിലയുണ്ടെന്നും കുട്ടികൾക്ക് തോന്നും. ഇത് അവരുടെ ആവശ്യങ്ങളും ആശങ്കകളും ശരിയായ രീതിയിൽ മനസിലാക്കാൻ മാതാപിതാക്കളെ സഹായിക്കും. കുട്ടികളുടെ പ്രശ്നങ്ങൾക്ക് എപ്പോഴും നമ്മൾ തന്നെ പരിഹാരം കണ്ടെത്തണമെന്നില്ല, മറിച്ച് അവർക്ക് സ്വന്തമായി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവസരം നൽകുകയും അവരിലുള്ള നമ്മുടെ വിശ്വാസം കാണിച്ചുകൊടുക്കുകയുമാണ് വേണ്ടത്. ഇത് അവരുടെ പ്രശ്നപരിഹാര ശേഷി വർധിപ്പിക്കുകയും അവരുടെ ആത്മവിശ്വാസവും മറ്റുള്ളവരോടുള്ള സഹാനുഭൂതിയും ഉയർന്ന തലത്തിലെത്തിക്കാൻ സഹായിക്കുകയും ചെയ്യും. ഭാവിയിൽ ആരോഗ്യകരമായ ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിയുന്ന ഉത്തരവാദിത്തമുള്ള വ്യക്തികളായി വളരാൻ ഇത് അവരെ പ്രാപ്തരാക്കും.

ആശയവിനിമയം ഇരുവശത്തേക്കും ആയിരിക്കണം

നല്ല മാതാപിതാക്കൾ ആകാൻ നാം പല കാര്യങ്ങളും ചെയ്യാറുണ്ട്. കുട്ടികൾക്ക് നിർദേശങ്ങൾ നൽകുകയും അവരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പറയുകയും ചെയ്യും. എന്നാൽ ആശയവിനിമയം എന്നത് എപ്പോഴും ഒരു വശത്ത് നിന്ന് മാത്രമുള്ളതാകരുത്. നമ്മുടെ കുട്ടികൾ എന്താണെന്ന് അറിയണമെങ്കിൽ അവർ പറയുന്നത് നമ്മൾ കേൾക്കണം. എങ്കിൽ മാത്രമേ ഭാവിയിൽ അവർക്ക് നമ്മളോട് കാര്യങ്ങൾ തുറന്നു സംസാരിക്കാനുള്ള ഒരു ധൈര്യം ലഭിക്കുകയുള്ളൂ. ആശയവിനിമയം മികച്ചതാകുന്നതിലൂടെ കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാവുകയും അവർക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരു സുരക്ഷിത ഇടമായി മാതാപിതാക്കൾ മാറുകയും ചെയ്യും.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News