മീഡിയവണ്‍ - ബോണ്‍വോ ഗോ ടു ചൈന ട്രിപ്പിന്റെ ബുക്കിങ് ഇന്നവസാനിക്കും

വിനോദസഞ്ചാരത്തിനപ്പുറം ബിസിനസ് ആവശ്യത്തിന്റെ ജാലകം തുറക്കുക എന്ന ലക്ഷ്യമാണ് യാത്രയുടേത്. 

Update: 2019-07-08 06:29 GMT

മീഡിയവണ്‍ - ബോണ്‍വോ ഗോ ടു ചൈന ട്രിപ്പിന്റെ ബുക്കിങ് ഇന്നവസാനിക്കും. ആര്‍ക്കിടെക്റ്റ്, ഇന്റീരിയല്‍ ഡിസൈനേഴ്സ്, വീടുവയ്ക്കാനാഗ്രഹിക്കുന്നവര്‍, പുതിയ സംരംഭകര്‍ എന്നിവരെ ഉദ്ദേശിച്ച് മീഡിയവണും ബോണ്‍വോയും സംയുക്തമായി നടത്തുന്ന ഗോ ടു ചൈന ചൈന ബിസിനസ് യാത്രയുടെ ബുക്കിങിനുള്ള അവസരം ഇന്ന് അവസാനിക്കും.

ഈ മാസം 27 നാണ് യാത്ര ആരംഭിക്കുന്നത്. വിനോദസഞ്ചാരത്തിനപ്പുറം ബിസിനസ് ആവശ്യത്തിന്റെ ജാലകം തുറക്കുക എന്ന ലക്ഷ്യമാണ് യാത്രയുടേത്. ബുക്കിങ് ആരംഭിച്ച ദിനം തന്നെ മികച്ച പ്രതികരണമാണ് സംരംഭകരുടെ ഭാഗത്തുനിന്നുണ്ടായിരുന്നത്. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന സഞ്ചാരം മക്കാവു, ഗ്വാങ്ജോ എന്നീ നഗരങ്ങളിലൂടെയാണ് പ്രധാനമായും യാത്ര ചെയ്യുന്നത്.

Advertising
Advertising

സഞ്ചാരികളുടെ ബിസിനസ് ആശയങ്ങള്‍ക്കനുസരിച്ചുള്ള ടീമുകളുമായി ചൈനയില്‍ വെച്ച് കൂടിക്കാഴ്ചകള്‍ക്കും ട്രിപ്പ് അവസരം ഒരുക്കുന്നുണ്ട്. താത്പര്യമുള്ളവര്‍ 9961401502 എന്ന നന്പറില്‍ ബന്ധപ്പെടുക. വരും മാസങ്ങളില്‍ തുര്‍ക്കി, യുറോപ്പ്, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കും മീഡിയവണ്‍ - ബോണ്‍വോ സംയുക്തമായി പദ്ധതി ഒരുക്കുന്നുണ്ട്.

സഞ്ചാരം ഇഷ്ടപ്പെടുന്നവരാണോ, എങ്കില്‍ നിങ്ങള്‍ക്കും പോകാം ചൈനയിലേക്ക് ഒരു കിടിലന്‍ യാത്ര, ഒപ്പം ബിസിനസും...

Posted by MediaoneTV on Wednesday, July 3, 2019
Tags:    

Similar News