ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ക്യാമ്പിൽ നൂറോളം വിദ്യാർത്ഥികളും സ്റ്റാഫുകളും പങ്കെടുത്തു

Update: 2023-06-28 15:59 GMT
By : Web Desk

ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് എയ്‍ഡ്‍സ് കണ്‍ട്രോൾ സൊസൈറ്റി, കേരള സ്റ്റേറ്റ് ബ്ലഡ് ട്രാനാഫ്യൂഷൻ കൗൺസിൽ, ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ എന്നിവര്‍ ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആദി ഗ്രൂപ്പ്‌ ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍റെ എറണാകുളം വളഞ്ഞമ്പലം ശാഖയിൽ വിദ്യാർത്ഥികൾ മുൻകൈ എടുത്തു നടത്തിയ ക്യാമ്പിൽ നൂറോളം വിദ്യാർത്ഥികളും സ്റ്റാഫുകളുമാണ് പങ്കെടുത്തത്.

രക്തദാനത്തിന്‍റെ സന്ദേശം സമൂഹത്തിന് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ നടത്തിയ ക്യാമ്പ് വളരെയധികം വിജയമായിരുന്നുവെന്ന് ആദി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് CEO മുഹമ്മദ്‌ ഷാഫി, അക്കാദമിക് ഹെഡ് ജീവൻ എബ്രഹാം എന്നിവർ അറിയിച്ചു. ഇത്തരത്തിലുള്ള നിരവധി ബോധവത്കരണ പരിപാടികളാണ് ആദി ഗ്രൂപ്പ് വിദ്യാർത്ഥികൾ സംഘടിപ്പിക്കാറുള്ളത്.

Tags:    

By - Web Desk

contributor

Similar News