നന്തിലത്തിൽ ഓണം ഓഫറുകൾ ഇന്നു കൂടി

പ്രമുഖ ബ്രാൻഡുകളുടെ മൊബൈൽ ഫോണുകൾ 5,000 രൂപ മുതൽ 12,000 രൂപ വരെ വിലക്കുറവിൽ ലഭിക്കും

Update: 2025-09-29 06:16 GMT
Editor : geethu | Byline : Web Desk

കോഴിക്കോട്: ​ഗോപു നന്തിലത്ത് ജി മാർട്ടിൽ ഓണം ഓഫറുകൾ ഇന്നുകൂടി. ഈ ഓണക്കാലത്ത് കേരളം കണ്ട ഏറ്റവും മികച്ച വിലക്കിഴിവും ഓഫറുകളുമാണ് നന്തിലത്ത് അവതരിപ്പിച്ചത്. ഈക്കാലയളവിൽ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്കെല്ലാം വിലക്കിഴിവിന്റെ ​ഗുണം ലഭിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചതാണ് വക്കാ ലക്കാ ഓഫർ. പർച്ചേസ് ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും 70 ശതമാനം വരെയാണ് വിലക്കുറവ്. നന്തിലത്ത് ജി മാർട്ടിൽ നിന്ന് പർച്ചേസ് ചെയ്യുന്ന ഒരു ഭാ​ഗ്യശാലിക്ക് ലഭിക്കാൻ പോകുന്നത് ഒരു സ്റ്റുഡിയോ അപ്പാർട്മെന്റാണ്. കൂടാതെ 5 ഹ്യൂണ്ടായ് എക്സ്റ്റർ കാറുകൾ, 100 റഫ്രിജറേറ്റർ, 100 എൽഇഡി ടിവി, 100 വാഷിങ് മെഷീനുകളും സമ്മാനം ലഭിക്കും.

Advertising
Advertising

നിശ്ചിത ഇഎംഐ കാർഡുകൾക്ക് ഡൗൺ പേയ്മെന്റ്, പലിശ, പ്രൊസസിംങ് ഫീ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

ഐഫോൺ, ആൻഡ്രോയിഡ് എന്നിവയ്ക്കു മികച്ച ഓഫറുകളാണ് ലഭിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ മൊബൈൽ ഫോണുകൾക്കെല്ലാം 5,000 രൂപ മുതൽ 12,000 രൂപ വരെ വിലക്കുറവ് ലഭിക്കും.




 

ഡിഷ്‌വാഷർ, മൈക്രോവേവ്, 2/3 ബർണർ ​ഗ്ലാസ് ടോപ് എന്നിവയ്ക്ക് 50 ശതമാനം വരെയാണ് ഇളവ് ലഭിക്കുക. ഇൻഡക്ഷൻ കുക്കറിന് 71 ശതമാനവും ക്രൊക്കറി, കിച്ചൺ അപ്ലൈൻസിന് 70 ശതമാനവും വിവിധ ഇഞ്ചിന്റെ ടിവികൾക്ക് 34 മുതൽ 79 ശതമാനം വരെയാണ് ഓഫർ ലഭിക്കുന്നത്. ഇതുവഴി 25000 രൂപ വരെ കിഴിവാണ് ഉപഭോക്താക്കൾ‌ക്ക് ലഭിക്കുക. റഫ്രിജറേറ്റുകൾക്ക് 25000 രൂപ വരെയും ഡിഷ് വാഷറുകൾക്ക് 20,000 രൂപ വരെയും എസികൾക്ക് 3000 രൂപവരെയും കിഴിവാണ് നന്തിലത്ത് ജി മാർട്ടിൽ നൽകുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്കും ഇളവുകൾ ബാധകമാണ്.


 



49,599 രൂപയുടെ ലാപ്ടോപ്പ് ഓഫറിൽ 27,990 രൂപയ്ക്കും 56,990 രൂപയുടെ ലാപ്ടോപ്പ് 36,990 രൂപയ്ക്കും 78,590 രൂപയുടെ ലാപ്ടോപ്പ് 49,499 രൂപയ്ക്കും വാങ്ങിക്കാൻ പറ്റും. ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ 7,999 രൂപയുടെ ലാപ്ടോപ് കിറ്റ് സൗജന്യമായി ലഭിക്കുകയും ചെയ്യും. 

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News