നന്തിലത്ത് ജി മാർട്ടിൽ ഓണം ഓഫറുകൾ തുടരുന്നു
കേരളത്തിലെ നന്തിലത്ത് ജി മാർട്ടിന്റെ ഏത് ഷോറൂമിൽ നിന്നും വാങ്ങുന്ന എല്ലാ ഉത്പന്നങ്ങൾക്കും കിഴിവുകൾ ലഭിക്കും
കോഴിക്കോട്: ഓണം കഴിഞ്ഞെങ്കിലും ഓഫറുകളുടെ പൂക്കാലം അവസാനിപ്പിക്കാതെ ഗോപു നന്തിലത്ത് ജി മാർട്ട്. ഓണത്തോടനുബന്ധിച്ച് തുടങ്ങിയ ഓഫറുകൾ തുടരുന്നു എന്ന് ഗോപു നന്തിലത്ത് ജി മാർട്ട് അധികൃതർ പറഞ്ഞു. പർച്ചേസ് ചെയ്യുന്ന ഭാഗ്യശാലികളിൽ ഒരാളെ തേടിയെത്തുന്നത് കൊച്ചിയിൽ ഒരു സ്റ്റുഡിയോ അപ്പാർട്മെന്റാണ്. 5 ഹ്യൂണ്ടായി എക്സ്റ്റർ കാറുകളും 100 പേർക്ക് റഫ്രിജറേറ്റർ, 100 പേർക്ക് വാഷിങ് മെഷീൻ, 100 പേർക്ക് എൽഇഡി ടെലിവിഷനുകളും സമ്മാനമായി ലഭിക്കും. കൂടാതെ പർച്ചേസ് ചെയ്യുന്ന ഓരോർത്തർക്കും ആനുകൂല്യം ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ 70 ശതമാനം വരെയാണ് ഉത്പന്നങ്ങൾക്ക് ഡിസ്കൗണ്ട് നൽകുന്നത്. ബ്രാൻഡുകൾ നൽകുന്ന കിഴിവുകൾ കൂടാതെയാണിത്.
ആദ്യകാലങ്ങളിൽ ആഘോഷസീസണുകളിൽ മാത്രം ലഭിച്ച ഓഫറുകളും സമ്മാനങ്ങളും വർഷം മുഴുവൻ ഉപഭോക്താക്കൾക്ക് ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണിത് നീട്ടിയത്.
ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും, ക്രൊക്കറി, കിച്ചൺ അപ്ലൈൻസുകൾക്കും ഹോം അപ്ലൈൻസുകൾക്കും അടക്കം, കേരളത്തിലെ നന്തിലത്ത് ജി മാർട്ടിന്റെ ഏത് ഷോറൂമിൽ നിന്നും വാങ്ങുന്ന എല്ലാ ഉത്പന്നങ്ങൾക്കും കിഴിവുകൾ ലഭിക്കും.
വമ്പൻ ഓഫറുകൾ
ടിവികൾക്ക് 25000 രൂപ വരെ ക്യാഷ് ബാക്കാണ് ലഭിക്കുന്നത്. സ്മാർട്ട് ടിവികൾക്ക് 70% വരെ ഡിസ്‌കൗണ്ട് ഉണ്ട്.
സെമി ഓട്ടോമാറ്റിക്, ഫുള്ളി ഓട്ടോമാറ്റിക് ടോപ് ലോഡ്, ഫുള്ളി ഓട്ടോമാറ്റിക് ഫ്രന്റ് ലോഡ് വാഷിങ് മെഷീനുകൾക്ക് ഇഎംഐയും ക്യാഷ് ബാക്കും ലഭ്യമാണ്. പഴയ എസി മാറ്റിയെടുക്കുന്നതിന് 6000 രൂപ വരെ ക്യാഷ് ബാക്കും ലഭിക്കും. മാത്രമല്ല, നിശ്ചിത ഇഎംഐ കാർഡുകൾക്ക് ഡൗൺ പേയ്മെന്റും പലിശയും പ്രൊസസിംങ് തുകയും ഒഴിവാക്കിയിട്ടുണ്ട്.
ബ്രാൻഡഡ് മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ ക്യാഷ് ബാക്കും സൗജന്യ സമ്മാനങ്ങളും കൂടി ലഭിക്കും.
ഗൃഹോപകരണ- ഇലക്ട്രിക്കൽ ഗാഡ്ജറ്റ്സ് വിപണന രംഗത്ത് 44ൽ അധികം വർഷങ്ങളുടെ അനുഭവസമ്പത്തും കൃത്യമായ അറിവുമുള്ള നന്തിലത്ത് ജിമാർട്ട് വമ്പൻ ഓഫറുകൾ, ലക്കി ഡ്രോ, ക്യാഷ് ബാക്ക് എന്നിവയടക്കം വലിയ സമ്മാനങ്ങളാണ് ഈ വർഷം മുഴുവൻ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നത്.