മലബാറിന്റെ മനസ്സറിഞ്ഞ് ശീമാട്ടി ക്രാഫ്റ്റഡ് ഇന്ന് മുതൽ

വിവാഹവസ്ത്രങ്ങളുടെ വിപുലശേഖരവുമായാണ് മലബാറിലെ ആദ്യഷോറൂം പ്രവർത്തനം കോഴിക്കോട് തുടങ്ങുന്നത്.

Update: 2023-02-13 05:39 GMT

മലബാറിന്‍റെ വസ്ത്രസങ്കൽപങ്ങൾക്കിണങ്ങിയ കലക്ഷനുകളുമായി വസ്ത്രവ്യാപാരരംഗത്തെ പ്രമുഖ ബ്രാന്‍റായ ശീമാട്ടി ക്രാഫ്റ്റഡിന്റെ കോഴിക്കോട് ഷോറൂം ഇന്ന് ഉദ്ഘാടനം ചെയ്യും. വിവാഹവസ്ത്രങ്ങളുടെ വിപുലശേഖരവുമായാണ് മലബാറിലെ ആദ്യഷോറൂം പ്രവർത്തനം കോഴിക്കോട് തുടങ്ങുന്നത്.

വസ്ത്ര വ്യാപാര രംഗത്ത് കേരളത്തിന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട ബ്രാൻഡാണ് ശീമാട്ടി. ഫെബ്രുവരി 12 മുതല്‍ മലബാറിലേക്കും തങ്ങളുടെ വസ്ത്രവൈവിധ്യത്തെ വ്യാപിപ്പിക്കുകയാണ് അവര്‍. തികച്ചും സ്ത്രീകൾക്ക് മാത്രമാണ് ശീമാട്ടി ക്രാഫ്റ്റഡിന്‍റെ കോഴിക്കോടുള്ള ആദ്യഷോറൂം. ദേശീയപാതയിൽ ഹൈലൈറ്റ്മാളിന് സമീപം പ്രവർത്തനമാരംഭിക്കുന്ന ശീമാട്ടിയുടെ പുതിയ ഷോറൂം സിഇഒ ബീനാകണ്ണൻ ഉദ്ഘാടനം ചെയ്യും.

Advertising
Advertising

കൊച്ചിയിലെയും കോട്ടയത്തേയും ഉപഭോക്തൃ സംതൃപ്തി കൈവരിച്ചതിന് ശേഷമാണ് മലബാറിന്‍റെ മണ്ണിലേക്ക് ശീമാട്ടി എത്തുന്നത്. മലബാറിന്‍റെ വസ്ത്രാവശ്യങ്ങൾ പൂർണമായും മനസിലാക്കി ഫാഷന്‍റെ എല്ലാ കോണുകളും മലയാളിക്ക് സുപരിചിതമാക്കുക കൂടിയാണ് മുന്നോട്ടുള്ള യാത്രയില്‍ അവര്‍ ലക്ഷ്യം വെക്കുന്നത്. പ്രായഭേദമന്യേ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അറിഞ്ഞുള്ള കളക്ഷനുകള്‍ ഒരുക്കുന്നതിനാല്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് മനസ്സിനണങ്ങിയ വസ്ത്രങ്ങളായിരിക്കുമെന്ന് ശീമാട്ടി ക്രാഫ്റ്റഡ് ഉറപ്പുതരുന്നു.

ഓരോ വധുവിന്‍റെയും വിവാഹസങ്കല്‍പങ്ങളെ ഉൾക്കൊണ്ട്‌ വിട്ടുവീഴ്ചയില്ലാതെ വിവാഹസാരികൾ പ്രത്യേകമായി തയ്യാറാക്കി, വിവാഹപട്ടിന്‍റെ അവസാനവാക്കായി മാറിയ ശീമാട്ടി നാളെയോടുകൂടി കോഴിക്കോടിനും സ്വന്തമാകുകയാണ്. സിഇഒയും ലീഡ്‍ ഡിസൈനറുമായ ബീനാ കണ്ണന്‍റെ നേതൃത്വത്തിലുള്ള ശീമാട്ടി ഇന്ന് തെന്നിന്ത്യയിലെ ഫാഷൻ പ്രേമികൾക്കിടയിൽ ഒഴിച്ചുകൂടാനാവാത്ത പേര് തന്നെയാണ്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News