സുന്ദരി പായസവും ഔഷധ പ്രഥമനും; ഓണമധുരം കൂട്ടി മീഡിയവൺ ഹൈലൈറ്റ് ഒന്നിച്ചോണം
പരിപാടിക്ക് ആവേശം കൂട്ടാൻ മജീഷ്യനും അവതാരകനുമായ രാജ് കലേഷുമുണ്ടായിരുന്നു
Update: 2025-09-08 06:06 GMT
കോഴിക്കോട്: സുന്ദരി പായസം, മുരിങ്ങ വാൾ, മധുരക്കിഴങ്ങ്, മത്തങ്ങ, ഔഷധ പ്രഥമൻ, മുക്കുറ്റി കടലപ്പരിപ്പ്, കൂട്ടു, ഉന്നക്കായ പ്രഥമൻ എന്നിങ്ങനെ ഇന്നേവരെ കേട്ടിട്ടില്ലാത്ത പായസ കൂട്ടുകൾ. മീഡിയവൺ - ഹൈലൈറ്റ് ഒന്നിച്ചോണം പരിപാടിയുടെ ഭാഗമായി നടന്ന പായസ പാചക മത്സരത്തിലാണ് പരീക്ഷിക്കാൻ പറ്റിയ പുത്തൻ പായസ കൂട്ടുകളുമായി മത്സരാർഥികൾ എത്തിയത്.
20 പേര് പങ്കെടുത്ത മത്സരത്തിൽ കോട്ടക്കൽ സ്വദേശി സഹ്‍ല ഇ ഒന്നാം സ്ഥാനം നേടി. കോട്ടക്കൽ സ്വദേശി സീമ രാജേന്ദ്രൻ രണ്ടാം സ്ഥാനവും കണ്ണൂർ പാനൂർ സ്വദേശി ജിതിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിക്ക് ആവേശം കൂട്ടാൻ മജീഷ്യനും അവതാരകനുമായ രാജ് കലേഷുമുണ്ടായിരുന്നു. വിജയികൾക്ക് മീഡിയവണും ഹൈലൈറ്റും നൽകുന്ന സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.