മന്ത്രി കെ. രാധാകൃഷ്ണന്റെ ശ്രദ്ധയിലേക്ക്; ഇ.ഡബ്ലിയു.എസ് സംവരണം ഒരു തട്ടിപ്പാണ്

ഇ.ഡബ്ലിയു.എസ് നിയമം നിര്‍ബന്ധമായും നടപ്പാക്കണം എന്ന് വ്യവസ്ഥ ഇല്ല. Mandatory അല്ല എന്ന് സാരം. തമിഴ്‌നാട് സര്‍ക്കാര്‍ ഇത് നടപ്പാക്കിയിട്ടില്ല.

Update: 2024-05-22 11:36 GMT
Advertising

അധികാര സ്ഥാനങ്ങളിലും പദവികളിലും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക വിഭാഗങ്ങള്‍ക്ക് അത് ഉറപ്പാക്കുന്നതിനുള്ള ഒരു വ്യവസ്ഥയാണ് ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം. ഇത് പാവപ്പെട്ടവരെ സഹായിക്കാനുള്ള പദ്ധതിയല്ല, മറിച്ച് പ്രാതിനിധ്യം ഇല്ലാത്തവര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥയാണ്.

നിയമനങ്ങള്‍ക്കായി പൊതുവിഭാഗത്തില്‍ നീക്കി വെച്ചിട്ടുള്ള തസ്തികകളുടെ 10 ശതമാനം വരെ ഇ.ഡബ്ല്യു.എസ് ന് നീക്കിവെക്കാം എന്നാണ് നിയമം. നീക്കിവെക്കുന്ന സീറ്റുകള്‍ അഞ്ച് ശതമാനം ആകാം, രണ്ടു ശതമാനം ആകാം, എട്ടു ശതമാനവും ആകാം. ഒന്നും നല്‍കാതെയും ഇരിക്കാം. എന്നിട്ടും കേരള സര്‍ക്കാര്‍ മറ്റു പലരെയും പോലെ പരമാവധി 10 ശതമാനവും നീക്കിവെച്ചു. പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഈ നടപടി എങ്കില്‍ എല്ലാ പാവപ്പെട്ടവരെയും അതിനായി പരിഗണിക്കണമായിരുന്നു.

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ മൂന്നുപേര്‍ ശരിവെക്കുകയും രണ്ടുപേര്‍ എതിര്‍ക്കുകയും ചെയ്ത നിയമമാണ് ഇ.ഡബ്ലിയു.എസ് (EWS - Economically Weaker Section) ഒരാളുടെ വിധിയുടെ ബലത്തില്‍ ഇപ്പോള്‍ ഇത് അംഗീകരിക്കപ്പെട്ടു. ഈ നിയമം നിര്‍ബന്ധമായും നടപ്പാക്കണം എന്ന് വ്യവസ്ഥ ഇല്ല. Mandatory അല്ല എന്ന് സാരം. തമിഴ്‌നാട് സര്‍ക്കാര്‍ ഇത് നടപ്പാക്കിയിട്ടില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏതോ ഒന്ന് കോടതി വിധിക്ക് ശേഷം ഈ നിയമം നിര്‍ത്തിവച്ച വാര്‍ത്തയും കണ്ടിരുന്നു.

നിയമനങ്ങള്‍ക്കായി പൊതുവിഭാഗത്തില്‍ നീക്കി വെച്ചിട്ടുള്ള തസ്തികകളുടെ 10 ശതമാനം വരെ ഇ.ഡബ്ല്യു.എസ് ന് നീക്കിവെക്കാം എന്നാണ് നിയമം. നീക്കിവെക്കുന്ന സീറ്റുകള്‍ അഞ്ച് ശതമാനം ആകാം, രണ്ടു ശതമാനം ആകാം, എട്ടു ശതമാനവും ആകാം. ഒന്നും നല്‍കാതെയും ഇരിക്കാം. എന്നിട്ടും കേരള സര്‍ക്കാര്‍ മറ്റു പലരെയും പോലെ പരമാവധി 10 ശതമാനവും നീക്കിവെച്ചു. പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഈ നടപടി എങ്കില്‍ എല്ലാ പാവപ്പെട്ടവരെയും അതിനായി പരിഗണിക്കണമായിരുന്നു. എന്നാല്‍, പാവപ്പെട്ട പട്ടികജാതി പട്ടികവര്‍ഗ ഒ.ബി.സി വിഭാഗങ്ങളെ മാറ്റി നിര്‍ത്തി. അതിലൂടെ ചാതുര്‍വര്‍ണ്യ വ്യവസ്ഥ പുനഃസ്ഥാപിക്കപ്പെട്ടു. ഒരു കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ലാത്ത നടപടിയാണ് ഇത്. സവര്‍ണ്ണ വിഭാഗത്തില്‍ എത്ര ജനങ്ങള്‍ ഉണ്ട്, അതില്‍ പാവപ്പെട്ടവര്‍ എത്ര ശതമാനം ഉണ്ട് എന്ന ഒരു കണക്കു പോലും ശാസ്ത്രീയമായി വിശ്വസനീയമായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടില്ല.

10 ശതമാനം സംവരണം നല്‍കത്തക്ക വിധത്തില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആണ് കമീഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അതനുസരിച്ച് ഒരു റിപ്പോര്‍ട്ട് അദ്ദേഹം തയ്യാറാക്കി. യഥാര്‍ഥത്തിലുള്ള പാവപ്പെട്ടവരെ (BPL) കണ്ടെത്തിയാല്‍ 10 ശതമാനം പേരെ കണ്ടെത്താന്‍ കഴിയാതെ വരുന്നതുകൊണ്ട് രണ്ടര ഏക്കര്‍ ഭൂമിയും നാല് ലക്ഷം രൂപ വരുമാനവും ഉള്ള ലക്ഷപ്രഭുക്കളെ വരെ ഈ സംവരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളവും സഹായവും നല്‍കി പ്രവര്‍ത്തിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യ കുറവ് സംബന്ധിച്ച് ബഹുമാനപ്പെട്ട വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ എല്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. അതു പരിഹരിക്കപ്പെടേണ്ടതാണെന്നും എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തതും ശ്രദ്ധേയമാണ്. 

ഓപ്പണ്‍ ക്വാട്ടയില്‍ ഉള്ള ഒഴിവുകളുടെ പത്തു ശതമാനം ആണ് അനുവദിച്ചിരുന്നതെങ്കില്‍; നൂറു ഒഴിവുകളില്‍ സംവരണ വിഭാഗങ്ങള്‍ക്കുള്ള 50 നീക്കിയാല്‍ അവശേഷിക്കുന്ന 50 ശതമാനത്തിന്റെ 10 ശതമാനം ആയ അഞ്ചു സീറ്റ് മാത്രമാണ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍, പൊതു സമൂഹത്തോട് പരസ്യമായി പറഞ്ഞതിന് വിരുദ്ധമായി മൊത്തം ഒഴിവുകളുടെയും 10 ശതമാനം നല്‍കുകയാണ് ചെയ്തത്.

ഓപ്പണ്‍ ക്വാട്ട എന്നത് സവര്‍ണര്‍ക്ക് മാത്രമുള്ളതല്ല, അത് എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങള്‍ക്ക് കൂടി അര്‍ഹതപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അതില്‍ നിന്നും 10 ശതമാനം എടുത്തുമാറ്റിയാല്‍ ഈ വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഒഴിവുകളും കൂടിയാണ് നഷ്ടമാകുന്നത്. നിയമം ഉണ്ടാക്കിയവര്‍ക്കും അതിന് പിന്തുണ നല്‍കുന്നവര്‍ക്കും ഇതെല്ലാം നന്നായി ബോധ്യമുള്ള കാര്യമാണ്. അതുകൊണ്ട് കൂടുതല്‍ വിശദീകരണം വേണമെന്ന് കരുതുന്നില്ല.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളവും സഹായവും നല്‍കി പ്രവര്‍ത്തിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യ കുറവ് സംബന്ധിച്ച് ബഹുമാനപ്പെട്ട വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ എല്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. അതു പരിഹരിക്കപ്പെടേണ്ടതാണെന്നും എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തതും ശ്രദ്ധേയമാണ്. അതിനു കഴിയാതെ വരുന്ന സാഹചര്യവും തിരിച്ചറിയുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ 2017ല്‍ ദേവസ്വം ബോര്‍ഡുകളില്‍ സവര്‍ണ്ണ ജാതി സംവരണം ഏര്‍പ്പെടുത്തിയത് ഓര്‍മപ്പെടുത്തുന്നു. ഒരു പരിശോധനയും പരിഗണനയും പഠന റിപ്പോര്‍ട്ടുകളും ഇല്ലാതെ ഏകപക്ഷീയമായി 10 ശതമാനം സവര്‍ണ്ണ ജാതി സംവരണം അവിടെ ഏര്‍പ്പെടുത്തി. ആ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ 95 ശതമാനത്തില്‍ അധികവും സവര്‍ണര്‍ ആയിരുന്നു എന്നതും ഓര്‍ക്കേണ്ടതുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറപ്പെടുവിച്ച, ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുമെന്ന സര്‍ക്കാര്‍ ഉത്തരവ് ഏറെ പ്രതീക്ഷ നല്‍കുന്നു. സവര്‍ണ്ണ ജാതി സംവരണം ഏര്‍പ്പെടുത്തിയ വേഗതയുടെ പകുതിയെങ്കിലും ഈ വിഷയത്തില്‍ സ്വീകരിച്ച് ഇനിയും വൈകാതെ പട്ടികജാതി പട്ടികവര്‍ഗ്ഗ ഒ.ബി.സി സംവരണം നടപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കണം.

ദീര്‍ഘകാലമായി സംവരണം തുടരുന്നുണ്ടെങ്കിലും അംഗസംഖ്യയില്‍ വളരെ കുറവുള്ള പല സമുദായങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യത്തില്‍ ഉദ്യോഗ ലബ്ധിയും അപ്രാപ്യം ആയിരിക്കുന്നു. അതിനൊരു പരിഹാരം ഉണ്ടാവുന്നതിന് എല്ലാ വിദ്യാഭ്യാസ കോഴ്‌സുകളിലും അത്തരത്തിലുള്ള സമുദായങ്ങള്‍ക്ക് ഏതാനും സീറ്റുകള്‍ മാറ്റിവെക്കുവാന്‍ ആവശ്യമായ ഉത്തരവ് ഉണ്ടാവണം. 

ദേവസ്വം ബോര്‍ഡിലെ നിയമന റൊട്ടേഷനില്‍ പട്ടികജാതിക്ക് അനുവദിച്ചിരിക്കുന്ന നാലാമത്തെ ടേണ്‍ അവര്‍ക്ക് പ്രയോജനപ്പെടാതെ വന്നിരിക്കുകയാണ്. മൂന്നാമത്തെ ടേണ്‍ ഇ.ഡ.ബ്ല്യു.എസ് വിഭാഗത്തില്‍ സവര്‍ണര്‍ക്ക് സംവരണം ചെയ്തതിനാല്‍ നാലാമത്തെ ഒഴിവ് ലഭിക്കേണ്ട പട്ടിക വിഭാഗത്തിന് നിയമനം ലഭിക്കണമെങ്കില്‍ ആറ് ഒഴിവു വേണ്ടി വരും. ഇ.ഡബ്ല്യു.എസ് ടേണ്‍ ആറാമത് നല്‍കുകയാണ് വേണ്ടിയിരുന്നത്. ആ അപാകത പരിഹരിക്കുവാന്‍ നടപടി ഉണ്ടാവണം.

വിദ്യാഭ്യാസ മേഖലയില്‍ അനുവദിച്ചിട്ടുള്ള സംവരണം വിവിധ കോഴ്‌സുകള്‍ക്ക് വിവിധ തോതിലാണ്. 20 ശതമാനം മുതല്‍ 30 ശതമാനം വരെ വിവിധ നിരക്കാണ്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 20 ശതമാനവും പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളില്‍ 30 ശതമാനവും ആണ് നിലവിലുള്ളത്. ഹയര്‍സെക്കണ്ടറി വി.എച്ച്.എസ്.ഇ എന്നിവിടങ്ങളില്‍ മറ്റൊരു നിരക്ക്. ഉദ്യോഗ മേഖലയില്‍ അനുവദിച്ചിട്ടുള്ളത് പോലെ വിദ്യാഭ്യാസ മേഖലയിലും പട്ടികജാതി പട്ടികവര്‍ഗ ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 50 ശതമാനം സീറ്റുകള്‍ ലഭിക്കുവാന്‍ അര്‍ഹതയുണ്ട്. അതിനാവശ്യമായ നടപടികളും ഉണ്ടാവണം.

ദീര്‍ഘകാലമായി സംവരണം തുടരുന്നുണ്ടെങ്കിലും അംഗസംഖ്യയില്‍ വളരെ കുറവുള്ള പല സമുദായങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യത്തില്‍ ഉദ്യോഗ ലബ്ധിയും അപ്രാപ്യം ആയിരിക്കുന്നു. അതിനൊരു പരിഹാരം ഉണ്ടാവുന്നതിന് എല്ലാ വിദ്യാഭ്യാസ കോഴ്‌സുകളിലും അത്തരത്തിലുള്ള സമുദായങ്ങള്‍ക്ക് ഏതാനും സീറ്റുകള്‍ മാറ്റിവെക്കുവാന്‍ ആവശ്യമായ ഉത്തരവ് ഉണ്ടാവണം. കുറച്ചുകാലം മുമ്പ് വരെ ആംഗ്ലോ ഇന്ത്യന്‍/ജൂതര്‍ എന്നിവര്‍ക്ക് അത്തരത്തില്‍ ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. മേല്‍ പരാമര്‍ശിച്ച വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ഒരു വകുപ്പ് മന്ത്രിക്ക് സാധിക്കുന്നതാണ് എന്നാണ് കരുതുന്നത്. അതുകൊണ്ട് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രി എന്ന നിലയില്‍ കെ. രാധാകൃഷ്ണന്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ച് ഈ വിഭാഗങ്ങളോട് നീതിപുലര്‍ത്തണം.

(കേരള സര്‍ക്കാര്‍ പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായിരുന്നു ലേഖകന്‍)

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - വി.ആര്‍ ജോഷി

Writer

Similar News