'വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഗ്യാസ് സിലിണ്ടറിനെ നമസ്കരിക്കൂ'; വൈറലായി മോദിയുടെ പഴയ ട്വീറ്റ്
യു.പി.എ ഭരണ കാലത്ത് ഗ്യാസ് സിലിണ്ടറിന് വില കൂട്ടിയപ്പോഴുള്ള മോദിയുടെ പ്രതികരണമാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ കുത്തിപ്പൊക്കിയത്.
പാചകവാതക സിലിണ്ടറിന്‍റെ വില കുതിച്ചുയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യു.പി.എ ഭരണ കാലത്ത് ഗ്യാസ് സിലിണ്ടറിന് വില കൂട്ടിയപ്പോഴുള്ള മോദിയുടെ പ്രതികരണമാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ കുത്തിപ്പൊക്കിയത്.
When you go to vote, do Namaskar to the gas cylinder at home as they are snatching that also: Narendra Modi http://t.co/vWaAC0xucN
— narendramodi_in (@narendramodi_in) November 23, 2013
'നിങ്ങൾ വോട്ടുചെയ്യാൻ പോകുമ്പോൾ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്കരിക്കൂ.. അതും അവർ തട്ടിപ്പറിച്ചെടുക്കുകയാണ്' എന്നായിരുന്നു നരേന്ദ്ര മോദി ഇൻ എന്ന ട്വിറ്റർ അക്കൌണ്ടിലെ ട്വീറ്റ്. 2013 നവംബർ 23നായിരുന്നു ട്വീറ്റ്. ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞ ഈ വാക്കുകള്‍ അന്ന് കയ്യടി നേടിയിരുന്നു. മോദി സര്‍ക്കാരിന്‍റെ കാലത്ത് ഗ്യാസ് സിലിണ്ടറിന്‍റെ വില അടിക്കടി കൂടുന്ന സാഹചര്യത്തിലാണ് ഈ ട്വീറ്റ് പിന്നെയും വൈറലാകുന്നത്.
The price of a subsidised gas cylinder is ₹820 now . Next month when you go to vote (kerala,Tamil Nadu,Bengal,assam,Pondicherry)do namaskar to gas cylinders at home 🙏🙏 https://t.co/EMWpI8zaPi
— unbhakth_patriot (@Unbhakthpatriot) March 1, 2021
25 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന് വില 826 രൂപയായി. കഴിഞ്ഞ വ്യാഴാഴ്ചയും 25 രൂപ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 200 രൂപയാണ് വർധിപ്പിച്ചത്. 2019 ജൂണിൽ സബ്സിഡിയുള്ള എൽ.പി.ജി സിലിണ്ടറിന്‍റെ വില 497 രൂപയായിരുന്നു.
Dear voters of West Bengal, Tamil Nadu, Kerala, Assam and Puducherry, when you go to vote, do Namaskar to the gas cylinder at home as they are snatching that also. https://t.co/ubJJpKJ2u5
— Rofl Republic (@i_the_indian_) March 1, 2021
വാണിജ്യ സിലിണ്ടറിനും അമിത നിരക്കിലാണ് വില ഉയരുന്നത്. 19 കിലോ സിലിണ്ടറിന് 100 രൂപയാണ് ഇന്ന് വർധിപ്പിച്ചത്. 1618 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ വില. ഫെബ്രുവരി ഒന്നിന് 191 രൂപയും ജനുവരി ആദ്യം 17 രൂപയും വർധിപ്പിച്ചിരുന്നു. ഡിസംബറിലും രണ്ട് തവണ വാണിജ്യ സിലിണ്ടറിന്‍റെ വില കൂട്ടിയിരുന്നു.
When you go to vote, do namaskar to the gas cylinder at home as they are snatching that also: Modi http://t.co/dcEUc8lWJ2
— Firstpost (@firstpost) November 23, 2013
സാധാരണക്കാരുടെ നടുവൊടിക്കുന്ന വിധത്തിലാണ് ഗ്യാസ് വില ഉയരുന്നത്. പെട്രോൾ, ഡീസൽ വിലയ്‌ക്കൊപ്പം പാചക വാതകത്തിനും വില കുതിച്ചുയരുന്നതോടെ ജനജീവിതം ദുസ്സഹമാവുകയാണ്.