ഈ തിരക്കിനിടയിലും ദൃശ്യം കണ്ടതിന് നന്ദി: അശ്വിനോട് മോഹന്‍ലാല്‍
ദൃശ്യ 2 ശരിക്കും ഗംഭീരം എന്നായിരുന്നു അശ്വിന്റെ ട്വീറ്റ്
ദൃശ്യം 2 കണ്ട് ത്രില്ലടിച്ചവരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര് അശ്വിനുമുണ്ട്. തിരക്കിനിടയിലും സിനിമ കണ്ട് നല്ല വാക്ക് പറഞ്ഞ അശ്വിന് മോഹന്‍ലാല്‍ നന്ദി അറിയിച്ചു.
ദൃശ്യം 2 കണ്ട ശേഷം അശ്വിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു-
ജോര്‍ജുകുട്ടി (മോഹന്‍ലാല്‍) കോടതിയില്‍ ആ ട്വിസ്റ്റ് ഉണ്ടാക്കിയപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചുപോയി. നിങ്ങള്‍ ഇനിയും കണ്ടിട്ടില്ലെങ്കില്‍ ദൃശ്യം 1 മുതല്‍ കാണുക. ഗംഭീരം!! ശരിക്കും ഗംഭീരം.അശ്വിന്
പിന്നാലെ മോഹന്‍ലാല്‍ നന്ദി പറഞ്ഞു.
താങ്കളുടെ തിരക്കുപിടിച്ച ഷെഡ്യൂളിനിടയിലും ദൃശ്യം 2 കാണാനും അതിനെക്കുറിച്ച് സംസാരിക്കാനും സമയം കണ്ടെത്തിയതിന് നന്ദി. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ വലിയ കാര്യമാണിത്. താങ്കളുടെ കരിയറിന് എല്ലാവിധ ഭാവുകങ്ങളും, അശ്വിൻമോഹന്ലാല്
Thank you for taking time out of your busy schedule to watch our #Drishyam2 and talking about it. Means a lot to all of us .Best wishes for your career @ashwinravi99 https://t.co/kgMcfyOWwA
— Mohanlal (@Mohanlal) February 23, 2021
ആമസോണ്‍ പ്രൈമില്‍ ഫെബ്രുവരി 19നാണ് ദൃശ്യം 2 റിലീസ് ചെയ്തത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്, സിദ്ദിഖ്, ആശ ശരത് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ മിക്ക താരങ്ങളും ഉണ്ട്. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി, സായികുമാര്‍ തുടങ്ങിയവര്‍ പുതിയതായി എത്തി. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ആദ്യ ഭാഗം 2013ലാണ് പുറത്തിറങ്ങിയത്.