സ്വര്‍ണമല കുഴിക്കുന്ന തിരക്കില്‍ ഒരു ഗ്രാമം

കോംഗോയിലെ തെക്കന്‍ കിവു പ്രവിശ്യയിലാണ് സംഭവം. ഇവിടുത്തെ ലുഹീഹീ മലനിരകളില്‍ സ്വര്‍ണമുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് ജനപ്രവാഹം

Update: 2021-03-08 05:58 GMT
Advertising

എല്ലാ കാലത്തും മൂല്യമുള്ള ഒരു വസ്തുവാണ് സ്വര്‍ണം. ഗ്രാമിന് തന്നെ ആയിരങ്ങള്‍ വിലയുള്ള സ്വര്‍ണം സ്വന്തമാക്കാന്‍ പലവിധ സാഹസങ്ങള്‍ കാട്ടിയതായി ചരിത്രങ്ങളില്‍ പോലും രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ ചെറിയ തൂക്കത്തിന് തന്നെ വലിയ വില കൊടുക്കേണ്ട ഈ സ്വര്‍ണം ഒരു മല നിറയെ ഉണ്ടെങ്കിലോ? അത്തരത്തില്‍ തങ്ങളുടെ തൊട്ടടുത്തെ ഒരു മലനിറയെ സ്വര്‍ണമുണ്ടെ വാര്‍ത്തയെത്തുടര്‍ന്ന് ഒരു ഗ്രാമം മുഴുവന്‍ മല കുഴിക്കുന്ന തിരക്കിലാണിപ്പോള്‍.

കോംഗോയിലെ തെക്കന്‍ കിവു പ്രവിശ്യയിലാണ് സംഭവം. ഇവിടുത്തെ ലുഹീഹീ മലനിരകളില്‍ സ്വര്‍ണമുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് ജനപ്രവാഹം. മലയില്‍ ശൌവ്വലുകള്‍ ഉപയോഗിച്ച് വലിയ കുഴികളെടുക്കുന്നതിന്‍റെയും മണ്ണ് വേര്‍ത്തിരിച്ച് തിളക്കമുള്ള ചില വസ്തുക്കള്‍ തരം തിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ അഹമ്മദ് അല്‍ഗോബരിയാണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

വാര്‍ത്ത ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കൂടുതല്‍ ആളുകള്‍ സ്ഥലത്തേക്ക് ഒഴുകിയെത്താന്‍ തുടങ്ങി. സമീപ ഗ്രാമങ്ങളില്‍ നിന്നുപോലും ആളുകള്‍ ആയുധങ്ങളുമായി എത്തിയതോടെ തിക്കും തിരക്കും അനിയന്ത്രിതമായി.

ഇതോടെ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മലയിലെ ഘനനം നിര്‍ത്തിവെച്ചുകൊണ്ട് പ്രദേശിക ഭരണകൂടം ഉത്തരവിറക്കി. പ്രകൃതി വിഭവങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് കോംഗോ. മലയിലെ ഖനനം നിര്‍ത്തിക്കൊണ്ട് ഉത്തരവിറക്കിയെങ്കിലും ഇപ്പോഴും നിരവധിയാളുകളാണ് ഇപ്പോഴും ഇങ്ങോട്ടേക്ക് ഖനനത്തിനായി എത്തുന്നത്.

Tags:    

Similar News