എഴുത്തിലും കൈ വച്ച് വിജയ് സേതുപതി; സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും 

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ സേതുപതിയുടെ സംഭാഷണം നര്‍മ്മരസം കൂടി പ്രധാനം ചെയ്തതായി സംവിധായകന്‍ സഞ്ചീവ് പറഞ്ഞു

Update: 2018-10-27 13:52 GMT

കുറഞ്ഞ കാലയളവില്‍ തന്നെ തമിഴ് സിനിമയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് വിജയ് സേതുപതി. ഈ വര്‍ഷം വിജയ് സേതുപതിയുടെ മിക്ക ചിത്രങ്ങളും ഹിറ്റുകളാണ്. ഇപ്പോഴിതാ മക്കള്‍ ശെല്‍വന്‍ എന്ന വിളിപ്പേരില്‍ ശ്രദ്ധ നേടുന്ന വിജയ് സേതുപതി എഴുത്തിലേക്കും പ്രവേശിക്കുകയാണ്. താക്ക താക്ക എന്ന സിനിമയുടെ സംവിധായകനായി സഞ്ചീവിന്‍റെ പുതിയ ചിത്രത്തിനാണ് അദ്ദേഹം സംഭാഷണങ്ങള്‍ എഴുതുന്നത്.

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ സേതുപതിയുടെ സംഭാഷണം നര്‍മ്മരസം കൂടി പ്രധാനം ചെയ്തതായി സംവിധായകന്‍ സഞ്ചീവ് പറഞ്ഞു. സംവിധായകന്‍റെ അനിയനും നടനുമായ വിക്രാന്താണ് സിനിമയിലെ നായകന്‍. ഈ സിനിമയുടെ കഥ പറയാന്‍ വിജയ് സേതുപതിയുടെ പക്കല്‍ ചെന്നപ്പോള്‍ സംഭാഷണം താനെഴുതുമെന്ന് അദ്ദേഹം പറഞ്ഞെന്നും സംവിധായകന്‍ പറഞ്ഞു. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Tags:    

Similar News