കൂടെ നിന്നേക്കണം കേട്ടോ... ആരാധകരോട് മോഹന്‍ലാല്‍

ലോഹത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഡ്രാമയ്ക്കുണ്ട്.

Update: 2018-10-31 09:17 GMT

രഞ്ജിത്ത് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഡ്രാമ വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്തുകയാണ്. അതിന് മുന്നോടിയായി ആരാധകരുടെ പിന്തുണ തേടി മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവിലെത്തി.

''ഒന്നാം തിയതി നമ്മുടെ സിനിമ റിലീസ് ആകുകയാണ്, ഡ്രാമ. വളരെ കാലത്തിന് ശേഷം ഞാന്‍ ചെയ്യുന്ന ഹ്യൂമര്‍ ചിത്രമാണ്. ഹ്യൂമര്‍ മാത്രമല്ല. അതില്‍ വലിയൊരു സന്ദേശവും കൂടിയുണ്ട്. കാണൂ... അഭിപ്രായമറിയിക്കൂ... കൂടെ നിന്നേക്കണം കേട്ടോ.'' എന്നു പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ലൈവ് അവസാനിപ്പിക്കുന്നത്. ലോഹത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഡ്രാമയ്ക്കുണ്ട്. രഞ്ജിത്ത് തന്നെയാണ് സിനിമയുടെ തിരക്കഥയെഴുതുന്നത്. ആശാ ശരത്താണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഴഗപ്പനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ലണ്ടനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Advertising
Advertising

DRAമാ in theatres from tomorrow

Posted by Mohanlal on Tuesday, October 30, 2018
Tags:    

Similar News