സഞ്ചാരമായ് ജീവിതം... എന്‍റെ ഉമ്മാന്‍റെ പേരിലെ വീഡിയോ ഗാനം പുറത്ത്
ലക്നൌയിലെ തെരുവീഥികളിലൂടെ സാധനങ്ങള്‍ വാങ്ങിയും കാഴ്ചകള്‍ കണ്ടും നടന്ന് നീങ്ങുന്ന കാഴ്ചകളാണ് ഗാനത്തില്‍.
Update: 2018-12-23 07:43 GMT
ഗോപി സുന്ദര്‍ സംഗീതം നല്‍കി നജീം അര്‍ഷാദ് ആലപിച്ച എന്‍റെ ഉമ്മാന്‍റെ പേരിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. ഹരിനാരായണനും ഫൌസിയ അബൂബക്കറും ചേര്‍ന്ന് വരികളെഴുതിയ സഞ്ചാരമായ് എന്ന് തുടങ്ങുന്ന ഗാനത്തില്‍ ടൊവിനോയും ഊര്‍വശിയുമാണ് അഭിനയിച്ചിരിക്കുന്നതും. ലക്നൌയിലെ തെരുവീഥികളിലൂടെ സാധനങ്ങള്‍ വാങ്ങിയും കാഴ്ചകള്‍ കണ്ടും നടന്ന് നീങ്ങുന്ന കാഴ്ചകളാണ് ഗാനത്തില്‍ കാണുന്നത്.
സഞ്ചാരിക്ക് ഏറ്റവും കൂടുതല്‍ കൌതുകം നല്‍കുന്നത് പരിചിതമല്ലാത്ത സ്ഥലങ്ങളിലെ രുചികളാണ് എന്നതിനാല്‍ തന്നെ ഗാനത്തിലുടനീളം കഥാപാത്രങ്ങള്‍ ഭക്ഷണങ്ങള്‍ കഴിച്ചും കൂടിയാണ് യാത്ര നടത്തുന്നത്. അത് ഗാനത്തിന്‍റെ മാധുര്യം ഇരട്ടിയാക്കി. ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത സിനിമ ക്രിസ്മസ് റിലീസായാണ് തീയേറ്ററിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.