മാമോദീസക്കൊരുങ്ങി ‘മ്മടെ തൃശൂര്‍ക്കാരന്‍ ലോനപ്പന്‍’; ജയറാം ചിത്രത്തിന്‍റെ ട്രെയിലര്‍ കാണാം

ജയറാമിന്‍റെ ചിരികാഴ്ചകള്‍ക്ക് നിറവേകാന്‍ ഒരു മുഴുനീളന്‍ കഥാപാത്രമായി ഹരീഷ് കണാരനും ചിത്രത്തിലുണ്ട്

Update: 2018-12-23 05:44 GMT

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം ജയറാമിന്‍റെ പുതിയ ചിത്രം ലോനപ്പന്‍റെ മാമോദീസയുടെ ട്രെയിലര്‍ പുറത്ത്. നടന്‍ ഫഹദ് ഫാസില്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ഒരു സിനിമാക്കാരന് ശേഷം ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു തൃശൂര്‍ക്കാരനായാണ് ജയറാം വേഷമിടുന്നത്. മലയാളി എന്നും ആഗ്രഹിക്കുന്ന നിഷ്കളങ്കനായ ജയറാമിനെയാണ് ലോനപ്പന്‍റെ മാമോദീസയുടെ ട്രെയിലറില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. ഷിനോയ് മാത്യു നിര്‍മ്മിക്കുന്ന ചിത്രം പുറത്തിറക്കുന്നത് പെന്‍ ആന്‍റ് പേപ്പര്‍ ക്രിയേഷന്‍സും എസ് ടാക്കീസും ചേര്‍ന്നാണ്.

Advertising
Advertising

Full View

ജയറാമിന്‍റെ ചിരികാഴ്ചകള്‍ക്ക് നിറവേകാന്‍ ഒരു മുഴുനീളന്‍ കഥാപാത്രമായി ഹരീഷ് കണാരനും ചിത്രത്തിലുണ്ട്. കൂടാതെ അങ്കമാലി ഡയറീസ് ഫെയിം രേഷ്മ, കനിഹ, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ്, ശാന്തി കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാലങ്ങള്‍ക്ക് ശേഷം കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ട ചേരുവകകളും കൊണ്ട് ജയറാം വെള്ളിത്തിരയിലെത്തുമ്പോള്‍ ഏവരും പ്രതീക്ഷയിലാണ്. അല്‍ഫോണ്‍സ് ജോസഫ് സംഗീതം നല്‍കുന്നു എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.

Tags:    

Similar News