ആംബുലന്‍സിന് വഴി കാട്ടിയ സിവില്‍ പൊലീസ് ഓഫീസറെ ഇനി വെള്ളിത്തിരയില്‍ കാണാം

വൈറല്‍ 2019 എന്ന മലയാള ചിത്രത്തിലാണ് രഞ്ജിത്ത് കുമാര്‍ വേഷമിടുന്നത്

Update: 2019-01-03 06:23 GMT

കോട്ടയം ടൗണിൽ ഗതാഗതക്കുരുക്കില്‍ മുന്നോട്ട് പോവാനാവാതെ കുടുങ്ങിക്കിടന്ന ആംബുലന്‍സിന് വഴിയൊരുക്കിയ പൊലീസുകാരന്‍ സമൂഹ മാധ്യമങ്ങളിലെ സൂപ്പർ നായകനായിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് കുമാർ ഇനി വെള്ളിത്തിരയിലും താരമാവുകയാണ്. വൈറല്‍ 2019 എന്ന മലയാള ചിത്രത്തിലാണ് രഞ്ജിത്ത് കുമാര്‍ വേഷമിടുന്നത്.

ആംബുലൻസിന്റെ മുന്നിൽ വഴി കാണിച്ച് ഓടുന്ന രഞ്ജിത്ത് കുമാറിന്റെ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇത് കണ്ടപ്പോൾ തന്നെ യഥാർഥ ജീവിതത്തിലെ ഈ നായകന് തന്റെ സിനിമയിൽ അവസരം കൊടുക്കണമെന്ന് നൗഷാദ് ആലത്തൂർ എന്ന നിര്‍മ്മാതാവ് തീരുമാനിക്കുകയായിരുന്നു. ആടുപുലിയാട്ടം, തോപ്പിൽ ജോപ്പൻ, കുട്ടനാടൻ മാർപ്പാപ്പ തുടങ്ങിയ സിനിമകളുടെ നിർമാതാവാണ് നൗഷാദ് ആലത്തൂർ

Tags:    

Similar News