നാസയുടെ ചൊവ്വാ ദൗത്യപേടകം ഭൂമിയിലേക്ക് അയച്ച ആദ്യ ചിത്രം പുറത്ത്; പേടകം സഞ്ചരിച്ചത് 48 കോടി കിലോമീറ്റർ

ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സെവറൻസ്

Update: 2021-02-19 04:36 GMT
Advertising

നാസയുടെ ചൊവ്വ ദൗത്യപേടകം പെഴ്‌സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2.30 നാണ് ആറു ചക്രങ്ങളുള്ള റോവർ വിജയകരമായി ചൊവ്വയിലിറങ്ങിയത്. പെഴ്‌സെവറൻസ് ഭൂമിയിലേക്ക് ആദ്യമയച്ച ചിത്രവും നാസ പുറത്തുവിട്ടു.

ചൊവ്വയുടെ അന്തരീക്ഷത്തിൽ 19,500 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കിയാണ് ചൊവ്വാ ഉപരിതലത്തിലിറക്കിയത്. ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്തുകയാണ് നാസയുടെ ലക്ഷ്യം.

48 കോടി കിലോമീറ്റർ സഞ്ചരിച്ചാണ് പേടകം ചുവന്ന ഗ്രഹത്തിലെത്തിയത്. 2020 ജൂലായ് 30-ന് ഫ്‌ലോറിഡയിലെ നാസയുടെ യു.എൽ.എ അറ്റ്ലസ്-541ൽ നിന്നാണ് ദൗത്യം ആരംഭിച്ചത്. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവർ വഹിക്കുന്നുണ്ട്. 300 കോടി ഡോളറാണ് ആകെ ചെലവ്.

ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സെവറൻസ്. സോജണർ, ഓപ്പർച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയാണ് മറ്റുള്ളവ.

Tags:    

Similar News