രാജ്യത്ത് 1.32 ലക്ഷം പുതിയ കോവിഡ് കേസുകള്‍; മരണം 2,713
കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലായിരുന്ന 2.07 ലക്ഷം പേർ രോഗമുക്തി നേടി
ഇന്ത്യയില്‍ 1.32 ലക്ഷം പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 2.07 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. 2,713 പേര്‍ക്ക് മഹാമാരി ബാധിച്ച് ജിവന്‍ നഷ്ടമായി. വിവിധ സംസ്ഥാനങ്ങളിലായി 16.35 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.
മഹാരാഷ്ട്ര, കർണാടക, കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 15,229 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 57.91 ലക്ഷമായി ഉയർന്നു. കർണാടകയിൽ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി.
വാക്സിനുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ച നടത്തി. ഇന്ത്യയിലേക്ക് വാക്സിന്‍ നല്‍കുമെന്ന് കമല ഹാരിസ് അറിയിച്ചു. അമേരിക്കന്‍ സര്‍ക്കാരിന്റെ പിന്തുണയ്ക്കും സഹായത്തിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു. രാജ്യത്ത് 22 കോടി പേര്‍ക്കാണ് നിലവില്‍ വാക്സിന്‍ നല്‍കിയിട്ടുള്ളത്.