ഇസ്രത്ത് ജഹാനെ നേരിട്ടറിയില്ലെന്ന് ഹെഡ്‍ലി

Update: 2016-12-13 17:10 GMT
Editor : admin
ഇസ്രത്ത് ജഹാനെ നേരിട്ടറിയില്ലെന്ന് ഹെഡ്‍ലി
Advertising

കേസിലെ എതിര്‍ വിസ്താരത്തിലാണ് ഹെഡ്‍ലി ഇക്കാര്യം പറഞ്ഞത്

ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാനെ നേരിട്ടറിയില്ലെന്ന് മുംബൈ ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് കോള്‍മാന് ഹെഡ്‍ലി. ലഷ്ഖറെ തൊയ്ബക്ക് വനിതാ വിഭാഗമുണ്ടായിരുന്നു എന്നാണ് താന്‍ മൊഴി നല്‍കിയതെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഇസ്രത്ത് ജഹാന്‍ ആണെന്ന് മൊഴി നല്‍കിയിട്ടില്ലെന്നും ഹെഡ്‍ലി പറഞ്ഞു. കേസിലെ എതിര്‍ വിസ്താരത്തിലാണ് ഹെഡ്‍ലി ഇക്കാര്യം പറഞ്ഞത്. അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന ഹെഡ്‍ലിയുടെ മൊഴി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് രേഖപ്പെടുത്തുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News