പാകിസ്താന്‍ കലാകാരന്‍മാരോട് കൂടുതല്‍ സ്നേഹമുണ്ടെങ്കില്‍ സല്‍മാന്‍ പാകിസ്താനിലേക്ക് കുടിയേറണമെന്ന് ശിവസേന

Update: 2017-03-04 14:32 GMT
Editor : Damodaran
പാകിസ്താന്‍ കലാകാരന്‍മാരോട് കൂടുതല്‍ സ്നേഹമുണ്ടെങ്കില്‍ സല്‍മാന്‍ പാകിസ്താനിലേക്ക് കുടിയേറണമെന്ന് ശിവസേന

സല്‍മാന്‍ഖാന്‍ ഒരു പാഠം പഠിക്കേണ്ടതുണ്ടെന്നും ശിവസേന നേതാവ് മനീഷ കയാന്‍ഡേ

പാകിസ്താന്‍‌ കലാകാരന്‍മാരെ അനുകൂലിച്ചുളള ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പ്രസ്താവനക്കെതിരെ മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേനയും ശിവസേനയും രംഗത്ത്. ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതിന് മുന്‍പ് ആദ്യം രാജ്യത്തെ അറിയാനാണ് ശ്രമിക്കേണ്ടത്. വീണ്ടും ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ സല്‍മാന്‍ ഖാന്റെ സിനിമ ബഹിഷ്കരിക്കുന്ന നടപടികളുമായി തങ്ങള്‍ മുന്നോട്ട് പോകുമെന്ന് എംഎന്‍എസ് നേതാവ് രാജ്താക്കറെ പറഞ്ഞു.

പാകിസ്താന്‍ കലാകാരന്‍മാരോട് കൂടുതല്‍ സ്നേഹമുണ്ടെങ്കില്‍ സല്‍മാന്‍ പാകിസ്താനിലേക്ക് കുടിയേറണമെന്ന് ശിവസേനയും ആവശ്യപ്പെട്ടു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News